1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 6, 2019

സ്വന്തം ലേഖകന്‍: മാപ്പിളപ്പാട്ടിന്റെ സുല്‍ത്താന്‍ എരഞ്ഞോളി മൂസ അന്തരിച്ചു. 75 വയസായിരുന്നു.തലശ്ശേരിയിലെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം.1940 മാര്‍ച്ച് 18ന് കേരളത്തിലെ കണ്ണൂര്‍ ജില്ലയിലെ തലശ്ശേരിക്കടുത്തുള്ള എരഞ്ഞോളിയിലാണ് ജനനം. എരഞ്ഞോളി വലിയകത്തെ ആസിയയുടെയും അബ്ദുവിന്റെയും മകനായ ഇദ്ദേഹം ‘വലിയകത്ത് മൂസ’ എന്നായിരുന്നു ആദ്യകാലത്ത് അറിയപ്പെട്ടിരുന്നത്.

അരിമുല്ലപ്പൂമണം ഉള്ളോളെ അഴകിലേറ്റം ഗുണമുള്ളോളെ.. എന്നു തുടങ്ങുന്ന ഗാനത്തോടെയാണ് എരഞ്ഞോളി മൂസ പാട്ടുജീവിതം തുടങ്ങുന്നത്. ഗ്രാമീണ കലാസമിതികളിലൂടെയാണ് അദ്ദേഹം വളര്‍ന്നത്. ശരത്ചന്ദ്ര മറാഠെയുടെ കീഴില്‍ രണ്ടുവര്‍ഷം സംഗീതവും പഠിച്ചു. മുന്നൂറിലേറെ തവണ ഗള്‍ഫ് രാജ്യങ്ങളില്‍ മാപ്പിളപ്പാട്ട് അവതരിപ്പിക്കാനും അവസരം ലഭിച്ചിട്ടുണ്ട്.

മാപ്പിളപ്പാട്ടിനെ പുതുതലമുറക്ക് പരിചയപ്പെടുത്തുന്നതിന് വലിയ പങ്ക് വഹിച്ച എരഞ്ഞോളി മൂസയുടെ ശബ്ദത്തില്‍ ആയിരത്തിലധികം പാട്ടുകളാണ് പിറന്നത്. ഗള്‍ഫ് നാടുകളില്‍ ഏറ്റവുമധികം സ്റ്റേജ് ഷോകള്‍ അവതരിപ്പിച്ച ഗായകരില്‍ ഒരാളായിരുന്നു അദ്ദേഹം. 1974ല്‍ അബൂദാബിയിലായിരുന്നു ആദ്യ സ്റ്റേജ് ഷോ. പിന്നീട് ഗള്‍ഫില്‍ മാത്രം ആയിരം വേദികള്‍ തികച്ചുവെന്ന അപൂര്‍വ്വ നേട്ടവും അദ്ദേഹം കരസ്ഥമാക്കി.

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.