
സ്വന്തം ലേഖകൻ: അന്തരിച്ച ഫുട്ബാൾ ഇതിഹാസം ഡീഗോ മറഡോണക്ക് വിട നൽകി ലോകം. ബ്വേനസ് എയ്റീസിലെ ബെല്ല വീസ്ത സെമിത്തേരിയിൽ അദ്ദേഹത്തിൻെറ സംസ്കാര ചടങ്ങുകൾ നടന്നു. പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം. സംസ്കാരചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് പങ്കെടുത്തത്.
അവസാനമായി മറഡോണയെ ഒരു നോക്ക് കാണാൻ പതിനായിരങ്ങളാണ് തലസ്ഥാന നഗരമായ ബ്വേനസ് എയ്റീസിലേക്ക് ഒഴുകിയെത്തിയത്. പ്രസിഡൻഷ്യൽ പാലസിലായിരുന്നു പൊതുദർശനം. മറഡോണയെ അവസാനമായി കാണാനെത്തിയ ആളുകളുടെ നിര കിലോ മീറ്ററുകൾ നീണ്ടു. മറഡോണയുടെ മരണത്തെ തുടർന്ന് അർജൻറീനയിൽ മൂന്ന് ദിവസത്തെ ദുഃഖാചരണം തുടരുകയാണ്.
ബുധനാഴ്ച സ്വവസതിയില്‍ പ്രാദേശിക സമയം രാവിലെ 11.30 ഓടെയായിരുന്നു ഫുട്‌ബോള്‍ ഇതിഹാസത്തിെൻറ അന്ത്യം. തലച്ചോറിലെ രക്തസ്രവത്തെ തുടർന്ന് ചികിത്സയിലായിരുന്ന 60 കാരനായ മറഡോണ രണ്ടാഴ്ച മുമ്പായിരുന്നു ആശുപത്രി വിട്ടിരുന്നത്. വീട്ടിൽ വിശ്രമത്തിലിരിക്കെ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു.
തലച്ചോറിൽ രക്തം കട്ടപിടിച്ചതിനെ തുടർന്ന് നവംബർ മൂന്നിന് ശസ്ത്രക്രിയക്ക് വിധേയനായ ശേഷം ഡീഗോ മറഡോണയുടെ ആരോഗ്യം മെച്ചപ്പെട്ടു വരികയായിരുന്നുവെന്ന് അദ്ദേഹവുമായി അടുത്ത വൃത്തങ്ങൾ വ്യക്തമാക്കി. ശസ്ത്രക്രിയക്കുശേഷം നവംബർ 25ന് മരണത്തിന് കീഴടങ്ങുന്നതുവരെയുള്ള ദിവസങ്ങളിൽ ആരോഗ്യനിലയിലെ പുരോഗതി ഏറെ പ്രതീക്ഷ നൽകിയിരുന്നു. ഡീഗോ സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരുമെന്ന് ഡോക്ടർമാരടക്കം പ്രതീക്ഷിച്ചിരിക്കേയാണ് ലോകത്തെ ഞെട്ടിച്ച് ഇതിഹാസതാരം പൊടുന്നനെ മരണത്തിന് കീഴടങ്ങിയത്.
തലച്ചോറിലെ ട്യൂമറുമായി ബന്ധപ്പെട്ട പ്രശ്നങ്ങളല്ല ഡീഗോയുടെ മരണത്തിലേക്ക് നയിച്ചത്. ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം. മരണത്തിെൻറ യഥാർഥ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. ആശുപത്രിയിൽനിന്ന് ശസ്ത്രക്രിയ കഴിഞ്ഞ് സാൻ ആന്ദ്രേയിലെ വീട്ടിൽ തിരിച്ചെത്തിയതായിരുന്നു അദ്ദേഹം. ആരോഗ്യം കാക്കാൻ വീട്ടിലെ ഒരു മുറിയിൽ സജ്ജീകരണങ്ങൾ ഏർപ്പെടുത്തിയിരുന്നു.
നവംബർ 25 ബുധനാഴ്ച 10.00 മണി
സാധാരണയേക്കാൾ നേരത്തേ, മറഡോണ ഉണർന്നെഴുന്നേൽക്കുന്നു. കുറച്ചുനേരം നടന്നശേഷം പിന്നീട് വീണ്ടും കിടക്കുന്നു. അടുത്തുള്ളത് പതിവ് ആളുകൾ തന്നെ. വലംകൈയായ മാക്സി, അഭിഭാഷകൻ, മരുമകൻ ജോണി, പിെന്ന വേലക്കാരനും.
ഏകദേശം 12.00 മണി
മറഡോണ കിടക്കുന്നു. നഴ്സും സൈക്കോളജിസ്റ്റും അദ്ദേഹത്തിനരികെയുണ്ട്. അവരുടെ ചികിത്സകളോട് അദ്ദേഹം പ്രതികരിക്കുന്നില്ല. അപായ സൂചനകളുയരുന്നു. ക്ലാരിൻ ദിനപത്രം അദ്ദേഹത്തിെൻറ മോശം അവസ്ഥയെക്കുറിച്ച് വാർത്ത പുറത്തെത്തിക്കുന്നു.
ആംബുലൻസുകൾ എത്തുന്നു
മരുന്നുകളോട് ഡീഗോ പ്രതികരിക്കുന്നില്ല. ആർക്കും ഒന്നും ചെയ്യാനും കഴിയുന്നില്ല. അദ്ദേഹത്തിെൻറ മക്കളായ ഡാൽമ, ജിയാനിന, ജാന എന്നിവർ ബ്വേനസ് എയ്റിസിലാണ് താമസിക്കുന്നത്. അഞ്ച് ആംബുലൻസുകൾ എത്തുന്നു. അദ്ദേഹത്തിെൻറ ബോധം വീണ്ടെടുക്കാനുള്ള ശ്രമങ്ങളാണ് മെഡിക്കൽ സംഘം നടത്തുന്നത്. ശ്വാസകോശത്തിലെ നീർക്കെട്ടുകാരണമുണ്ടായ ഹൃദയാഘാതമാണ് പ്രശ്നമായതെന്ന് അവർ സൂചന നൽകി. ഒടുവിൽ ശ്രമങ്ങളെല്ലാം പരാജയപ്പെട്ടു. പൊടുന്നനെ ശാന്തനായി, സമാധാനത്തോടെ ഇതിഹാസതാരം നിത്യനിദ്ര പൂകി.
മരിക്കുന്നതിന് തൊട്ടു മുമ്പുള്ള ദിവസം
വീട്ടിൽ ഡീഗോ ശാന്തമായ അന്തരീക്ഷത്തിലായിരുന്നു. അേദഹത്തിെൻറ ഡോക്ടർ ലിയോപോൾഡോ ലൂക്ക് അസുഖമെല്ലാം ഭേദമായി ഇതിഹാസതാരം തിരിച്ചെത്തുമെന്ന ശുഭാപ്തി വിശ്വാസമാണ് പങ്കുവെച്ചത്. ആരോഗ്യം വീണ്ടെടുക്കാനുള്ള പ്രവർത്തനങ്ങൾ ഡോക്ടർ നിർദേശിച്ചിരുന്നു. ജിംനേഷ്യത്തിലേക്ക് മടങ്ങാനും അദ്ദേഹം ആഗ്രഹിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല