1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 13, 2015


ലോകത്തിലെ വനിതാ അത്‌ലീറ്റുകളില്‍ ഏറ്റവും അധികം വരുമാനം ലഭിക്കുന്നത് ടെന്നീസ് താരം മരിയാ ഷരപ്പോവയ്ക്കാണ്. തുടര്‍ച്ചയായ 11ാം വര്‍ഷമാണ് ഫോബ്‌സ് മാഗസീന്‍ തയ്യാറാക്കുന്ന പട്ടികയില്‍ ഷരപ്പോവ ഒന്നാമത് എത്തുന്നത്. ഫോബ്‌സിന്റെ ഹൈ ഏര്‍ണിംഗ് വുമണ്‍ അത്‌ലീറ്റ് ലിസ്റ്റിലെ ആദ്യ പത്തില്‍ ഏഴും ടെന്നീസ് താരങ്ങളാണ് കൈയടിക്കിയിരിക്കുന്നത്.

കഴിഞ്ഞ തവണ ഫ്രഞ്ച് ഓപ്പണ്‍ കിരീടം ഉള്‍പ്പെടെ സ്വന്തമാക്കിയ മരിയ ഷറപ്പോവയുടെ ആകെ വരുമാനം 29.7 മില്യണ്‍ ഡോളറാണ്. ഇതില്‍ 6.7 മില്യണ്‍ ഡോളര്‍ സമ്മാനതുകയായി ലഭിച്ചതാണ്. എന്‍ഡോഴ്‌സ്‌മെന്റ്, സാലറി, സേവിംഗ്‌സ്, ബിസിനസ് ഇന്ററസ്റ്റ് തുടങ്ങിയവ പരിഗണിച്ചാണ് വരുമാനം കണക്കാക്കുന്നത്.

ടെന്നീസിലെ ലോക ഒന്നാം നമ്പര്‍ താരം സെറീനാ വില്യംസാണ് വരുമാനത്തിന്റെ കാര്യത്തില്‍ രണ്ടാം സ്ഥാനത്ത്. 24.6 മില്യണ്‍ ഡോളറാണ് സെറീനയുടെ വരുമാനം.

എന്നാല്‍ പുരുഷ ടെന്നീസ് താരങ്ങളുടെ വരുമാനവുമായി താരതമ്യം ചെയ്യുമ്പോള്‍ സ്ത്രീകളുടെ വരുമാനം നന്നേ കുറവാണ്. ടെന്നീസ് താരം റോജര്‍ ഫെഡററുടെ കഴിഞ്ഞ വര്‍ഷത്തെ വാര്‍ഷിക വരുമാനം 67 മില്യണ്‍ ഡോളറാണ്. മരിയ ഷരപ്പോവയുടെ വാര്‍ഷിക വരുമാനത്തേക്കാള്‍ ഇരട്ടി വരുമിത്. ടെന്നീസ് മത്സരങ്ങളില്‍ ലഭിക്കുന്ന സമ്മാനത്തുകയുടെ കാര്യത്തില്‍ സ്ത്രീ പുരഷ അന്തരമില്ലെങ്കിലും മറ്റെല്ലാ മേഖലകളിലും സ്ത്രികള്‍ക്ക് ലഭിക്കുന്നത് കുറഞ്ഞ തുകയാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.