സ്വന്തം ലേഖകന്‍: ‘ഇക്കൊല്ലം ഞാന്‍ മുറിവേല്‍പ്പിച്ചവരോട് മാപ്പുചോദിക്കുന്നു,’ വെറുതെ ഒരു മാപ്പപേക്ഷയുമായി സക്കര്‍ബര്‍ഗ്, കാരണം എന്തെന്നറിയാതെ അന്തംവിട്ട് ഫേസ്ബുക്ക് ഉപഭോക്താക്കള്‍. മനുഷ്യരെ ഒരുമിപ്പിക്കാന്‍ രൂപം നല്കിയ ഫെയ്സ്ബുക്ക് അവരെ വിഭജിക്കാന്‍ ഉപയോഗിച്ചതിന് താന്‍ മാപ്പു ചോദിക്കുന്നു എന്നായിരുന്നു ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ പ്രസ്താവന.
ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു മാപ്പപേക്ഷ. എന്നാല്‍ മാപ്പപേക്ഷയ്ക്ക് കാരണമായ സംഭവം എന്താണെന്ന് സക്കര്‍ബര്‍ഗ് വ്യക്തമാക്കിയില്ല. യു.എസ്. പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഡൊണാള്‍ഡ് ട്രംപിന് അനുകൂലമാക്കാനായി റഷ്യ ഫെയ്സ്ബുക്ക് ഉപയോഗിച്ചു എന്ന് തെളിയിക്കപ്പെട്ടതിനാലാണ് പ്രസ്താവനയെന്ന് വാഷിങ്ടണ്‍ പോസ്റ്റ് പത്രം പറഞ്ഞു. ‘എന്റെ സൃഷ്ടി നമ്മെ ഒരുമിപ്പിക്കുന്നതിനേക്കാള്‍ വിഭജിക്കാനാണ് ഉപയോഗിച്ചത്. അതിന് മാപ്പുചോദിക്കുന്നു. കൂടുതല്‍ നന്നാക്കാന്‍ ഞാന്‍ ശ്രമിക്കം,’ സക്കര്‍ബര്‍ഗ് കുറിച്ചു.
റഷ്യന്‍ വ്യാജ കമ്പനി നല്കിയ 3,000 പരസ്യങ്ങളുടെ പകര്‍പ്പ് യു.എസ്. കോണ്‍ഗ്രസിന് കൈമാറുമെന്ന് ഫെയ്സ്ബുക്ക് പറഞ്ഞിരുന്നു. 2015 ജൂണ്‍ മുതല്‍ 2017 മേയ് വരെയാണ് കമ്പനി പരസ്യം നല്‍കിയത്. റഷ്യയിലിരുന്ന് നിയന്ത്രിച്ച 470 വ്യാജ അക്കൗണ്ടുകളുമായി ഈ പരസ്യങ്ങള്‍ക്ക് ബന്ധമുണ്ടായിരുന്നു. പ്രസിഡന്റ് തിരഞ്ഞെടുപ്പിനെപ്പറ്റി നേരിട്ട് പരാമര്‍ശമില്ലെങ്കിലും സ്വവര്‍ഗ, ഭിന്നലൈംഗിക അവകാശങ്ങള്‍, വംശീയത, കുടിയേറ്റം, തോക്ക് കൈവശം വെക്കാനുള്ള അവകാശം തുടങ്ങി വിഭാഗീയതയുണ്ടാക്കുന്ന വിഷയങ്ങളാണ് ഇവ കൈകാര്യം ചെയ്തത എന്നതാണ് ഫേസ്ബുക്കിനെ വെട്ടിലാക്കിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല