1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 29, 2017

സ്വന്തം ലേഖകന്‍: അമേരിക്ക കുടിയേറ്റക്കാരുടെ രാജ്യം, ട്രംപിന്റെ മുസ്ലീം കുടിയേറ്റ വിലക്കിനെതിരെ ഫേസ്ബുക്കില്‍ ആഞ്ഞടിച്ച് മാര്‍ക്ക് സക്കര്‍ബര്‍ഗ്. ട്രംപിന്റെ കുടിയേറ്റ വിരുദ്ധ നിലപാടുകളെ ചോദ്യം ചെയ്തു കൊണ്ടാണ് ഫേസ്ബുക്ക് തലവനായ സക്കര്‍ബര്‍ഗ് ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടത്. അമേരിക്ക ഒരു കുടിയേറ്റ രാജ്യമാണെന്നും അതില്‍ അമേരിക്കക്കാര്‍ അഭിമാനിക്കണമെന്നും സക്കര്‍ബര്‍ഗ് പറയുന്നു.

കുടിയേറ്റം നിയന്ത്രിക്കാനും തീവ്ര മുസ്ലീംചിന്താഗതിക്കാര്‍ രാജ്യത്ത് പ്രവേശിക്കുന്നത് ഒഴിവാക്കാനുമുള്ള ഉത്തരവില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒപ്പുവെച്ചതിനു തൊട്ടു പിന്നാലെയാണ് പ്രതികരണവുമായി സക്കര്‍ബര്‍ഗ്ഗ് രംഗത്തെത്തയത്. ട്രംപിന്റെ നിലപാടുകളെ വിമര്‍ശിച്ച് കൊണ്ട് യു എസ് ഒരു കുടിയേറ്റ രാജ്യംതെന്നെയാണെന്ന മറുപടിയാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ സക്കര്‍ബര്‍ഗ്ഗ് നല്‍കിയത്.

‘എന്റെ പൂര്‍വ്വികര്‍ ജര്‍മ്മനിയില്‍ നിന്നും പോളണ്ടില്‍ നിന്നും ഓസ്ട്രിയയില്‍ നിന്നും അമേരിക്കയിലേക്ക് എത്തിയവരാണ്. എന്റെ ഭാര്യയായ പ്രിസില്ലയുടെ രക്ഷിതാക്കളും ചൈനയില്‍ നിന്നും വിയറ്റ്‌നാമില്‍ നിന്നുമുള്ള അഭയാര്‍ത്ഥികളാണ്. അമേരിക്ക ഒരു കുടിയേറ്റ രാജ്യമാണ്. അതില്‍ നമ്മള്‍ അഭിമാനം കൊള്ളണം’ സക്കര്‍ബര്‍ഗ്ഗ് പറയുന്നു.

‘പ്രസിഡന്റ് ട്രംപ് ഒപ്പുവെച്ച കുടിയേറ്റ വിരുദ്ധ ഉത്തരവുകളെ കുറിച്ച്
നിങ്ങളെല്ലാവരെയും പോലെ ഞാനും ആശങ്കാകുലനാണ്. രാജ്യം സുരക്ഷിതമായിരിക്കേണ്ടത് നമ്മുടെ ആവശ്യമാണ് എന്നാല്‍ ഭീഷണി ഉയര്‍ത്തുന്നവരെ ഉന്നംവെച്ചു കൊണ്ടാണ് നമ്മള്‍ അത് ചെയ്യേണ്ടത്. നമ്മുടെ സഹായം ആവശ്യമുള്ളവര്‍ക്കും അഭയാര്‍ഥികള്‍ക്കും നമ്മള്‍ വാതില്‍ തുറന്നു നല്‍കണം.

ഏതാനും ദശാബ്ദങ്ങള്‍ക്ക് മുമ്പ് നമ്മള്‍ അത് നടപ്പിലാക്കിയിരുന്നെങ്കില്‍ പ്രിസില്ലയുടെ കുടുംബം അമേരിക്കയില്‍ ഉണ്ടാവില്ലായിരുന്നെന്നും’ സക്കര്‍ബര്‍ഗ്ഗ് തന്റെ പോസ്റ്റിലൂടെ ഓര്‍മ്മിപ്പിക്കുന്നു. ‘നമ്മള്‍ കുടിയേറ്റക്കാരുടെ രാജ്യമാണ് ലോകത്തെമ്പാടുമുള്ള സമര്‍ഥരും ബുദ്ധിമാന്‍മാരുമായ ആളുകള്‍ ഇവിടേക്ക് വരികയും തൊഴിലവസരം തേടുകയും ചെയ്യുമ്പോള്‍ നമുക്കാണ് അത് ഗുണം ചെയ്യുകയെന്നും’ സക്കര്‍ബര്‍ഗ് ചൂണ്ടിക്കാട്ടി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.