1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 26, 2023

സ്വന്തം ലേഖകൻ: ഒ​മാ​നി​ൽ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ വ​ഴി​യു​ള്ള മാ​ർ​ക്ക​റ്റി​ങ്ങി​ന്​ നി​ർ​ദേ​ശി​ച്ച നി​ബ​ന്ധ​ന​ക​ളും ച​ട്ട​ങ്ങ​ളും ക​ഴി​ഞ്ഞ ദി​വ​സം മു​ത​ൽ നി​ല​വി​ൽ വ​ന്ന​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. വെ​ബ്​​സൈ​റ്റു​ക​ളും സോ​ഷ്യ​ൽ മീ​ഡി​യ​ക​ളി​ലു​മു​ള്ള ബി​സി​ന​സ്​ ​പ്ര​​വ​ർ​ത്ത​ന​ങ്ങ​ൾ നി​യ​ന്ത്രി​ക്കു​ന്ന​തി​നും പ്ര​മോ​ഷ​നും വാ​ണി​ജ്യ, വ്യ​വ​സാ​യ, നി​ക്ഷേ​പ പ്രോ​ത്സാ​ഹ​ന മ​ന്ത്രാ​ല​യം ബൈ​ലോ പു​റ​ത്തി​റ​ക്കി​യി​രു​ന്നു.

സോ​ഷ്യ​ൽ മീ​ഡി​യ​യി​ലെ ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ​യും ച​ര​ക്കു​ക​ളു​ടെ​യും സേ​വ​ന​ങ്ങ​ളു​ടെ​യും വി​പ​ണ​ന​ത്തി​നും പ്ര​മോ​ഷ​നും മേ​ൽ​നോ​ട്ടം വ​ഹി​ക്കാ​നും വ്യാ​പാ​രി​ക​ളെ​യും ഉ​പ​ഭോ​ക്താ​ക്ക​ളെ​യും സം​ര​ക്ഷി​ക്കാ​നും ഇ-​കൊ​മേ​ഴ്‌​സ് ഇ​ട​പാ​ടു​ക​ൾ​ക്ക് ആ​വ​ശ്യ​മാ​യ സം​ര​ക്ഷ​ണം ന​ൽ​കാ​നു​മാ​ണ്​ ഇ​തി​ലൂ​​ടെ ഉ​ദ്ദേ​ശി​ക്കു​ന്ന​ത്.

സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ വ​ഴി​യു​ള്ള ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ​യും സേ​വ​ന​ങ്ങ​ളു​ടെ​യും പ്ര​മോ​ട്ട​ർ​മാ​ർ വാ​ണി​ജ്യ, വ്യ​വ​സാ​യ, നി​ക്ഷേ​പ പ്രോ​ത്സാ​ഹ​ന മ​ന്ത്രാ​ല​യ​ത്തി​ന്റെ വാ​ണി​ജ്യ കാ​ര്യ, ഇ​ല​ക്ട്രോ​ണി​ക് ട്രേ​ഡ് വ​കു​പ്പി​ൽ​നി​ന്നാ​ണ് ലൈ​സ​ൻ​സ്​ എ​ടു​ക്കേ​ണ്ട​ത്. ഇ​ൻ​വെ​സ്റ്റ് ഈ​സി പോ​ർ​ട്ട​ലി​ലൂ​ടെ ലൈ​സ​ൻ​സി​ന് അ​പേ​ക്ഷി​ക്കാം.

ആ​വ​ശ്യ​മാ​യ രേ​ഖ​ക​ൾ സ​മ​ർ​പ്പി​ച്ച്​ ഒ​രു വ​ർ​ഷം മു​ത​ൽ മൂ​ന്ന് വ​ർ​ഷം വ​രെ​യു​ള്ള ലൈ​സ​ൻ​സ് കാ​ല​യ​ള​വ് തി​ര​ഞ്ഞെ​ടു​ക്കാം. ക​മ്പ​നി വാ​ണി​ജ്യ ര​ജി​സ്​​ട്രേ​ഷ​ൻ ന​ട​ത്തി​യ​താ​യി​രി​ക്ക​ണം. മാ​ർ​ക്ക​റ്റി​ങ്, വി​നോ​ദ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ടാ​ൻ ന​ൽ​കി​യ ലൈ​സ​ൻ​സ് മു​മ്പ് സ​സ്പെ​ൻ​ഡ് ചെ​യ്യു​ക​യോ റ​ദ്ദാ​ക്കു​ക​യോ ചെ​യ്തി​രി​ക്ക​രു​ത്.

ചാ​രി​റ്റി അ​ല്ലെ​ങ്കി​ൽ സ​ന്ന​ദ്ധ സേ​വ​ന​ങ്ങ​ൾ പോ​ലു​ള്ള ലാ​ഭേ​ച്ഛ​യി​ല്ലാ​ത്ത പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ട്ടി​രി​ക്കു​ന്ന ആ​ളു​ക​ൾ, വ്യാ​പാ​രി ത​ന്‍റെ ഉ​ൽ​പ​ന്ന​ങ്ങ​ളും സേ​വ​ന​ങ്ങ​ളും പ്രോ​ത്സാ​ഹി​പ്പി​ക്ക​ൽ ന​ട​ത്തു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക്​ ലൈ​സ​ൻ​സ്​ നി​ർ​ബ​ന്ധ​മി​ല്ല. അ​പേ​ക്ഷ​യി​ൻ​മേ​ൽ 15 ദി​വ​സ​ത്തി​നു​ള്ളി​ൽ തീ​രു​മാ​ന​മെ​ടു​ക്ക​ണ​മെ​ന്നാ​ണ് അ​ധി​കൃ​ത​ർ നി​ർ​ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്.

അ​പേ​ക്ഷ അം​ഗീ​ക​രി​ച്ചാ​ൽ ഇ-​മാ​ർ​ക്ക​റ്റി​ങ്ങി​നും പ്ര​മോ​ഷ​ൻ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു​മാ​യി ലൈ​സ​ൻ​സ്​ ന​ൽ​കും. പി​ന്നീ​ട്​ ഇ​വ പു​തു​ക്കാ​വു​ന്ന​താ​ണ്. വ്യ​വ​സ്ഥ​ക​ൾ ലം​ഘി​ച്ചാ​ൽ, 1000 റി​യാ​ലി​ൽ ക​വി​യാ​ത്ത അ​ഡ്മി​നി​സ്ട്രേ​റ്റി​വ് പി​ഴ, ഒ​രു വ​ർ​ഷ​ത്തേ​ക്ക്​ ലൈ​സ​ൻ​സ്​ സ​സ്​​പെ​ൻ​ഡ്​ ചെ​യ്യു​ക, ലൈ​സ​ൻ​സ് പൂ​ർ​ണ​മാ​യി റ​ദ്ദാ​ക്കു​ക തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ൾ​ക്കും ബ​ന്ധ​പ്പെ​ട്ട​വ​ർ​ക്ക്​ അ​ധി​കാ​ര​മു​ണ്ടാ​കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.