1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 9, 2018

സ്വന്തം ലേഖകന്‍: ചൊവ്വയില്‍ ജീവന്‍ ഉണ്ടായിരുന്നതിന് കൂടുതല്‍ തെളിവ്; പുതിയ കണ്ടെത്തലുമായി നാസയുടെ ചൊവ്വ പര്യവേഷണവാഹനമായ ക്യൂറിയോസിറ്റി. പഴയ തടാകമെന്നു തോന്നുന്നയിടത്തു നിന്ന് കാര്‍ബന്‍ മൂലകങ്ങളില്‍ അധിഷ്ഠിതമായ ജീവന്റെ അടയാളങ്ങളാണ് ക്യൂറിയോസിറ്റി കണ്ടെത്തിയതെന്ന് നാസ പുറത്തുവിട്ട റിപ്പോര്‍ട്ട് പറയുന്നു.

ഇതോടെ ഭാവിപഠനങ്ങള്‍ ചൊവ്വയിലെ ജീവന്റെ ചരിത്രമന്വേഷിച്ചുള്ളതാകുമെന്ന് ക്യൂരിയോസിറ്റി പ്രോജക്ടിലെ ശാസ്ത്രജ്ഞനും ഇന്ത്യന്‍ വംശജനുമായ അശ്വിന്‍ വാസവദ പറഞ്ഞു. നദീതടത്തിലെ പ്രാചീനമായ ചെളിക്കല്ലുകളില്‍ നിന്ന് ജൈവികാവശിഷ്ടങ്ങള്‍ കണ്ടെടുക്കാന്‍ പറ്റുമെന്നാണു പ്രതീക്ഷയെന്ന് അദ്ദേഹം പറഞ്ഞു.

ജീവന്റെ അടിസ്ഥാനമായ ജൈവതന്മാത്രകള്‍ക്കു പുലര്‍ന്നു പോകാനുള്ള ആഹാരവസ്തുക്കളോ ഊര്‍ജമോ പരിസരത്തു നിന്നു കിട്ടിയിട്ടുണ്ടാകാം. മീഥൈന്‍ വാതകം ചൊവ്വയുടെ അന്തരീക്ഷത്തില്‍ ഇടയ്ക്കു കാണുന്നതും ജീവന്റെ ലക്ഷണമാണ്. ഭൂമിയില്‍ ഈ വാതകം ഭൂഗര്‍ഭത്തിലെ സൂക്ഷ്മജീവികളില്‍ നിന്നാണ് ഉണ്ടാകുന്നത്.

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.