1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 19, 2022

സ്വന്തം ലേഖകൻ: കിഴക്കൻ ഇംഗ്ലണ്ടിലെ ഹാർട്ട്ഫഡ്ഷറിലുള്ള റോയ്സ്റ്റൻ പട്ടണത്തിന്റെ മേയർ പദവിയിലെത്തി മലയാളിയായ മേരി റോബിൻ ആന്റണി ചരിത്രം സൃഷ്ടിച്ചു. റോയ്സ്റ്റൻ ടൗണിന് ഇതാദ്യമാണ് ഏഷ്യൻ മേയർ. റോയ്സ്റ്റൻ ടൗൺ പാർട്ടിയുടെ സ്ഥാനാർഥിയായി മത്സരിച്ചാണു വിജയം.

കൊച്ചി പെരുമ്പടവത്താണു മേരിയുടെ ജനനം. മുംബൈയിലും ബറോ‍ഡയിലും കേരളത്തിലും അധ്യാപനജീവിതത്തിനു ശേഷം യുകെയിലേക്കു കുടിയേറി. കേരളത്തിൽ 2 വർഷം സ്കൂൾ പ്രിൻസിപ്പലായിരുന്നു. ഡോക്ടറായ റോബിൻ ആന്റണിയാണു ഭർത്താവ്. മക്കൾ: റിയ, റീവ്.

ബ്രിട്ടനിലെ പ്രാദേശിക കൗൺസിലുകളിൽ നിലവിൽ മേയർ പദവി അലങ്കരിക്കുന്ന മൂന്നാമത്തെ മലയാളിയാണ് മേരി റോബിൻ ആന്റണി. ലണ്ടനിലെ കിങ്സ്റ്റൺ അപ്പോൺ തേംസിൽ മേയറായ സുശീല ഏബ്രഹാമും ബ്രിസ്റ്റോളിലെ ബ്രാഡ്‌‌ലി സ്റ്റോക്കിൽ മേയറായ ടോം ആദിത്യയുമാണ് മറ്റു 2 പേർ.

മുൻപ് ലണ്ടനിലെ ന്യൂഹാം കൗൺസിലിൽ ഓമന ഗംഗാധരനും ക്രോയിഡണിൽ മഞ്ജു ഷാഹുൽ ഹമീദും ലൗട്ടൺ സിറ്റി കൗൺസിലിൽ ഫിലിപ്പ് ഏബ്രഹാമും മേയർ സ്ഥാനം വഹിച്ചിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.