സ്വന്തം ലേഖകന്‍: കരീബിയന്‍ മേഖലയെ ആശങ്കയിലാഴ്ത്തി മാത്യു ചുഴലിക്കാറ്റ് തിങ്കളാഴ്ച കരയിലെത്തും, സുരക്ഷാ മുന്നറിയിപ്പ്. അറ്റ്‌ലാന്റികിന്റെ ചരിത്രത്തില്‍ 2007 ല്‍ ആഞ്ഞടിച്ച ഫെലിക്‌സിനു ശേഷം വീശുന്ന ഏവറ്റും വിനാശകാരിയായ കൊടുങ്കാറ്റാണ് മാത്യു. മണിക്കൂറില്‍ 260 കിലോമീറ്റര്‍ വേഗതയില്‍ വീശുന്ന കാറ്റ് തിങ്കളാഴ്ച ജമൈക്ക, ക്യൂബ എന്നീ രാജ്യങ്ങളില്‍ എത്തുമെന്നാണ് സൂചന.
തുടര്‍ന്ന് കൊളംബിയ തീരത്തും ഹെയ്ത്തിയിലും കാറ്റ് നാശം വിതക്കുമെന്നും കാലാവസ്ഥ നിരീക്ഷികര്‍ പ്രവചിക്കുന്നു. കാറ്റഗറി അഞ്ചില്‍ ഉള്‍പ്പെടുന്ന മാത്യു കനത്ത മണ്ണിടിച്ചിലിനും മഴക്കും കാരണമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കാറ്റിനെ നേരിടാനുള്ള ഒരുക്കങ്ങള്‍ വിലയിരുത്താന്‍ ജമൈക്കന്‍ പ്രധാനമന്ത്രി ആന്‍ഡ്രു ഹോള്‍നെസ് പാര്‍ലമെന്റിന്റെ അടിയന്തര യോഗം വിളിച്ചിട്ടുണ്ട്.
രാജ്യത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ക്കും ഒരേയൊരു എണ്ണ ശുദ്ധീകരണശാലക്കും കാറ്റ് ഭീഷണിയാകുമെന്നാണ് കരുതുന്നത്.സര്‍ക്കാരിന്റെ മുന്നറിയിപ്പ് പരിഗണിച്ച് ഭക്ഷണവും മറ്റ് അവശ്യ വസ്തുക്കളും ശേഖരിക്കുന്നതിനുള്ള തിരക്കിലാണ് ജനങ്ങള്‍. 1998 ലെ ഗില്‍ബര്‍ട്ട് ചുഴലിക്കാറ്റും 2012 ലെ സാന്‍ഡി ചുഴലിക്കാറ്റും ജമൈക്കക്ക് വന്‍ ദുരിതം സമ്മാനിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല