1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 21, 2015

മെഡിറ്ററേനിയന്‍ കടലില്‍ ബോട്ടു മുങ്ങി 700 ഓളം പേര്‍ മരിച്ച അപകടത്തില്‍നിന്ന് രക്ഷപ്പെട്ടവര്‍ ഇറ്റലിയില്‍ എത്തി. ലിബിയയിലെ ഓഫ് കോസ്റ്റിലാണ് ബോട്ട് മുങ്ങിയത്. ബോട്ടിലുണ്ടായിരുന്നവരില്‍ 27 പേര്‍ മാത്രമെ ജീവനോടെ രക്ഷപ്പെട്ടുള്ളു. ഇറ്റാലിയന്‍ കോസ്റ്റ് ഗാര്‍ഡ് കപ്പലാണ് ഇവരെ രക്ഷപ്പെടുത്തി ഇറ്റലിയില്‍ എത്തിച്ചത്.

വെള്ളത്തില്‍ മുങ്ങി മരിച്ചവരില്‍ 10നും 12നും മധ്യേ പ്രായമുള്ള കുട്ടികളുമുണ്ടെന്ന് യുണൈറ്റഡ് നേഷന്‍സ് റെഫ്യൂജി ഏജന്‍സി, ഇന്റര്‍നാഷ്ണല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ മൈഗ്രേഷന്‍ എന്നിവര്‍ അറിയിച്ചു.

കരയിലെത്തിച്ച 27 പേരില്‍ രണ്ടു പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. മോഷ്ടാക്കളാണെന്നും ഈ യാത്ര ഒരുക്കിയത് ഇവരാണെന്നുമുള്ള സംശയത്തെ തുടര്‍ന്നാണ് അറസ്റ്റ്. കുടിയേറ്റക്കാരില്‍ മൂന്നു പേര്‍ക്ക് ശാരീരികമായ ക്ഷീണമുള്ളതായി കാണപ്പെട്ടുവെന്നും ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും ഇറ്റാലിയന്‍ റെഡ് ക്രോസ് അറിയിച്ചു.

ജീവനോടെ കരയിലെത്തിയ ആളുകള്‍ക്ക് ഇറ്റലി അഭയം നല്‍കിയേക്കും. ഇവര്‍ ഉടന്‍ തന്നെ അസൈലം അപേക്ഷ നല്‍കുമെന്നാണ് സൂചന.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.