1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 17, 2018

സ്വന്തം ലേഖകന്‍: മുഖ്യമന്ത്രി മെഹബൂബ മുഫ്തിയുടെ ആവശ്യം അംഗീകരിച്ച് കേന്ദ്രം; റമസാന്‍ മാസം ജമ്മു കശ്മീരില്‍ വെടിനിര്‍ത്തല്‍. നോമ്പു കാലത്ത് കശ്മീരില്‍ വെടിനിര്‍ത്തല്‍ വേണമെന്നു മുഖ്യമന്ത്രി മെഹബൂബ മുഫ്തിയുടെ ആവശ്യപ്പെട്ടതു പരിഗണിച്ചാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ നടപടി. വിശ്വാസികള്‍ക്കു സമാധാനപരമായി റമസാന്‍ ആചരിക്കുന്നതിനു വേണ്ടിയാണ് ഭീകരര്‍ക്കെതിരെയുള്ള സൈനിക നീക്കമുള്‍പ്പെടെയുള്ളവ നിര്‍ത്തിവച്ചതെന്നു കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ് വ്യക്തമാക്കി.

പ്രശ്‌നങ്ങളൊന്നുമില്ലാതെ റമസാന്‍ കടന്നുപോകുന്നതിന് എല്ലാവരും സഹകരിക്കുമെന്നാണു പ്രതീക്ഷ. അക്രമത്തിലൂടെ മതത്തെ മോശപ്പെടുത്താന്‍ ശ്രമിക്കുന്നവരെ ഒറ്റപ്പെടുത്തണമെന്നു കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അതേസമയം സാധാരണക്കാരുടെ ജീവന്‍ സംരക്ഷിക്കുന്നതിനുള്ള നീക്കങ്ങളില്‍ നിന്നു സുരക്ഷാ സേന പിന്നോട്ടു പോകില്ലെന്നും അറിയിപ്പുണ്ട്.

ഇതു ഭീകരവാദികള്‍ക്കുള്ള ആനുകൂല്യമല്ല. ശരിയായി ചിന്തിക്കുന്ന യുവാക്കള്‍ വിദ്യാഭ്യാസവും നല്ല ജീവിതവും സമാധാനവുമാണ് ആഗ്രഹിക്കുന്നതെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. പ്രധാനമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും കശ്മീര്‍ മുഖ്യമന്ത്രി നന്ദി അറിയിച്ചു. സമാധാനം നടപ്പാക്കാന്‍ ഇരുവരും നടത്തിയ ഇടപെടലിനെ മെഹബുബ ട്വിറ്ററില്‍ പ്രശംസിച്ചു.

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.