1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 30, 2017

സ്വന്തം ലേഖകന്‍: ‘ഇന്നത്തെ നേതാവ് മോദി തന്നെ, എന്നാല്‍ ഇന്ത്യയെന്നാല്‍ എനിക്ക് ഇന്ദിര,’ ഇന്ദിരാ ഗാന്ധിയെ വാനോളം പുകഴ്ത്തി ജമ്മു കശ്മീര്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി. ‘എനിക്ക് ഇന്ത്യയെന്നാല്‍ ഇന്ദിരയാണ്, ഞാന്‍ വളര്‍ന്നുവന്നപ്പോള്‍ എന്നെ സംബന്ധിച്ചിടത്തോളം അവര്‍ ഇന്ത്യയെ പ്രതിനിധീകരിച്ചു, ചിലര്‍ക്ക് അവരെ ഇഷ്ടമില്ലായിരുന്നിരിക്കാം, എന്നാല്‍ അവരായിരുന്നു ഇന്ത്യ,’ മുഫ്തി പറയുന്നു.

വെള്ളിയാഴ്ച ഡല്‍ഹിയില്‍ കശ്മീരിനെ കുറിച്ചുള്ള ഒരു പരിപാടിയില്‍ സംസാരിക്കവേയാണ് മുഫ്തി മുന്‍ പ്രധാനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന ഇന്ദിര ഗാന്ധിയോടുള്ള ആരാധന വ്യക്തമാക്കിയത്. ബി.ജെ.പി പിന്തുണയോടെ ജമ്മു കശ്മീര്‍ ഭരിക്കുമ്പോഴാണ് മുഫ്തി ഇന്ദിര ഗാന്ധിയുടെ ഭരണകാലത്തെ പുകഴ്ത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയേയും വാനോളം പുകഴ്ത്താന്‍ അവര്‍ മറന്നില്ല.

‘ഈ സമയത്തെ വ്യക്തി മോഡി തന്നെയാണ്. ചരിത്ര പുരുഷനായി മാറാനും അദ്ദേഹത്തിന് കഴിയും. അദ്ദേഹത്തിന്റെ നേതൃപാടവം ഒരു വലിയ മുതല്‍ക്കൂട്ടാണ്. കശ്മീരിനെ കുഴപ്പംപിടിച്ച ഈ അവസ്ഥയില്‍ നിന്നും രക്ഷിച്ചെടുക്കാനുള്ള ശ്രമങ്ങളില്‍ അദ്ദേഹവുമായി കൈകോര്‍ത്ത് പ്രവര്‍ത്തിക്കും. ഇതൊക്കെയാണെങ്കിലും എന്നെ സംബന്ധിച്ച് ഇന്ത്യയെന്നാല്‍ ഇന്ദിരയാണ്.

ആ ഇന്ത്യ കശ്മീരിന്റെ വേദനയില്‍ സങ്കടപ്പെടുന്നതും എനിക്ക് കാണേണ്ടിവന്നു. ഇന്ത്യയില്‍ ഒരു ചെറിയ ഇന്ത്യയാണ് കശ്മീര്‍. കശ്മീരും ശേഷിക്കുന്ന ഇന്ത്യയും തമ്മിലുള്ള അന്തരം വര്‍ധിപ്പിക്കുന്ന രീതിയില്‍ നടക്കുന്ന ടെലിവിഷന്‍ ചര്‍ച്ചകളെ അവര്‍ വിമര്‍ശിച്ചു. ഞാന്‍ കണ്ടതും ഇപ്പോഴത്തെ ഇന്ത്യയും ഒന്നുമല്ല ടെലിവിഷന്‍ അവതാരകര്‍ പ്രതിഫലിപ്പിക്കുന്നതെന്ന് പറയാതിരിക്കാന്‍ കഴിയില്ല,’ മുഫ്തി തുറന്നടിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.