1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 31, 2017

സ്വന്തം ലേഖകന്‍: വെള്ളപ്പൊക്കം വന്നാലും സ്‌റ്റൈല്‍ വിട്ടൊരു കളിയില്ല, മെലാനിയ ട്രംപിന്റെ മഴക്കാല ഫാഷന്‍ തരംഗമാകുന്നു. അമേരിക്കയിലെ ടെക്‌സസിലും ഹൂസ്റ്റണിലും ഹാര്‍വി ചുഴലിക്കാറ്റും കനത്ത മഴയും വെള്ളപ്പൊക്കവും താണ്ഡവമാടുമ്പോള്‍ യുഎസ് പ്രഥമ വനിത മെലാനിയ ട്രംപിന്റെ മഴക്കാല ഫാഷന്‍ ആണ് ഇപ്പോള്‍ ചര്‍ച്ചാ വിഷയമാകുന്നത്. ടെക്‌സസിലെ പ്രളയം കാണാന്‍ ചൊവ്വാഴ്ച ഭര്‍ത്താവ് ഡൊണള്‍ഡ് ട്രംപിനൊപ്പം വൈറ്റ് ഹൗസില്‍ നിന്ന് പുറപ്പെട്ട മുന്‍ മോഡല്‍ കൂടിയായ മെലാനിയ ധരിച്ച വസ്ത്രങ്ങളും ചെരുപ്പും തൊപ്പിയുമാണ് മാധ്യമ ശ്രദ്ധ പിടിച്ചുപറ്റിയത്.

കാപ്രി പാന്റും കൈനീളമുള്ള ആര്‍മി ഗ്രീന്‍ പോംപര്‍ ജാക്കറ്റും ഏവിയേറ്റര്‍ സണ്‍ ഗ്ലാസും ഹൈഹീല്‍സ് ചെരുപ്പും ധരിച്ചായിരുന്നു മെലാനിയയുടെ വരവ്. ‘ഫ്‌ളോട്ടസ്’ എന്നെഴുതിയ തൊപ്പിയും അവര്‍ ധരിച്ചിരുന്നു. സന്ദര്‍ശന ശേഷം ടെക്‌സസിനും ലൂസിയാനയ്ക്കും പിന്തുണ പ്രഖ്യാപിച്ച് മെലാനിയ ട്വീറ്റും ചെയ്തു. പ്രളയ കാലത്തെ മെലാനിയുടെ ഫാഷന്‍ വലിയ വിമര്‍ശനങ്ങളും വിളിച്ചുവരുത്തി. ‘പ്രളയം കാണാനെത്തിയ ബാര്‍ബി’ എന്നായിരുന്നു ചിലരുടെ പരിഹാസം.

‘ടെക്‌സസ് ഭയപ്പെടേണ്ട, സഹായം എത്തുന്നുണ്ട്. മെലാനിയ അവരുടെ പ്രത്യേക ചെരുപ്പും ധരിച്ചാണ് വരുന്നത്,’ എന്നാണ് ടെലിവിഷന്‍ പ്രൊഡ്യൂസര്‍ ആയ ബ്രപാഡ് വോള്ളക് പ്രതികരിച്ചത്. അതേസമയം, പ്രസിഡന്റ് ട്രംപ് ആകട്ടെ, ദുരിത ബാധിത മേഖലയില്‍ ഒരു ഭരണാധികാരി സന്ദര്‍ശനം നടത്തുമ്പോള്‍ ധരിക്കുന്ന പതിവ് വേഷമാണ് ധരിച്ചിരുന്നത്. കറുത്ത മഴക്കോട്ടും കാക്കി പാന്റും ബ്രൗണ്‍ ബൂട്ട്‌സുമായിരുന്നു വേഷം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.