സ്വന്തം ലേഖകന്‍: വെടിവെപ്പുകള്‍ നിത്യസംഭവമാകുമ്പോഴും അമേരിക്കയില്‍ റൈഫിള്‍ ക്ലബുകളില്‍ അംഗത്വമെടുക്കാന്‍ തിക്കും തിരക്കും. ഫ്‌ലോറിഡയിലെ സ്‌കൂളിലും തോക്ക് നിരവധി കുരുന്നുകളുടെ ജീവനെടുത്തിട്ടും രാജ്യത്തെ പ്രമുഖ ക്കുന്നവരുടെ സംഖ്യ കുത്തനെ ഉയരുന്നു. യു.എസിലെ ഏറ്റവും പ്രബലമായ സംഘടനകളിലൊന്നായ നാഷനല്‍ റൈഫിള്‍ അസോസിയേഷനില്‍ (എന്‍.ആര്‍.എ) മാത്രമല്ല, തോക്ക് ഉപയോഗിക്കുന്നവരുടെ അവകാശ സംരക്ഷണത്തിന് രൂപംനല്‍കിയ സമാന സംഘടനകളിലും അംഗങ്ങള്‍ വന്‍തോതിലാണ് കൂടുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യകക്തമാക്കുന്നു.
എന്‍.ആര്‍.എയില്‍ മാത്രം 50 ലക്ഷം രജിസ്റ്റര്‍ ചെയ്ത അംഗങ്ങളുണ്ട്. തോക്ക് ഉപയോഗത്തിനെതിരെ രാജ്യം ഒറ്റക്കെട്ടായി രംഗത്തുവരുന്നത് നിരോധനത്തിനോ കടുത്ത നിയന്ത്രണങ്ങള്‍ക്കോ വഴിയൊരുക്കുമെന്ന് കണ്ടാണ് പലരും പുതുതായി അംഗത്വമെടുക്കുന്നതെന്നാണ് സൂചന. 2012ല്‍ കണേറ്റിക്കട്ടിലെ സാന്‍ഡി ഹൂക് സ്‌കൂളില്‍ നടന്ന വെടിവെപ്പിന്റെ പശ്ചാത്തലത്തിലും തോക്ക് നിയന്ത്രണ ചര്‍ച്ച സജീവമായപ്പോള്‍ അംഗങ്ങളുടെ എണ്ണം കുത്തനെ വര്‍ധിച്ചിരുന്നു. തോക്ക് അവകാശ സംഘടനകള്‍ ഉപയോഗം നിയന്ത്രിക്കാനുള്ള നീക്കങ്ങള്‍ക്കെതിരെ കടുത്ത പ്രചാരണമാണ് തുടരുന്നത്.
സമൂഹ മാധ്യമങ്ങള്‍ വഴിയും അല്ലാതെയും നടക്കുന്ന കാമ്പയിനുകള്‍ അംഗത്വ വര്‍ധനക്ക് പ്രധാന കാരണമായി മാറുന്നു. നിലവിലെ പ്രവണത തുടര്‍ന്നാല്‍ എന്‍.ആര്‍.എക്കു മാത്രം ഏറെ വൈകാതെ 1.5 കോടി അംഗങ്ങളുണ്ടാകുമെന്ന് സംഘടനയുടെ ഡയറക്ടര്‍ ബോര്‍ഡ് അംഗം ചാള്‍സ് കോട്ടണ്‍ പറയുന്നു. കാലിഫോര്‍ണിയ, കണേറ്റിക്കട്ട്, ഫ്‌ലോറിഡ, ജോര്‍ജിയ, ഇലനോയ്, മസാചൂസറ്റ്‌സ്, മിസൂറി, ന്യൂയോര്‍ക്, നെവാദ, ന്യൂ ഹാംപ്‌ഷെയര്‍, സൗത്ത് കരോലൈന, ടെക്‌സസ്, വിര്‍ജീനിയ തുടങ്ങിയ സംസ്ഥാനങ്ങളിലും സമാന സംഘടനകളില്‍ അംഗത്വ വര്‍ധനയുണ്ട്.
45 ലക്ഷം അംഗങ്ങളുള്ള പ്രമുഖ സംഘടനയായ തോക്ക് അവകാശ ദേശീയ അസോസിയേഷന്റെ അംഗത്വത്തില്‍ 30 ശതമാനമാണ് ഒരാഴ്ചക്കിടെ വര്‍ധന. 29,000 അംഗങ്ങളുള്ള കണേറ്റിക്കട്ട് സിറ്റിസണ്‍സ് ഡിഫെന്‍സ് ലീഗില്‍ പ്രതിവാരം 200 എന്ന തോതില്‍ അംഗങ്ങള്‍ കൂടുന്നുണ്ട്. ‘ഗണ്‍ ഓണേഴ്‌സ് ഓഫ് അമേരിക്ക’യില്‍ അംഗങ്ങള്‍ 15 ലക്ഷമാണ് ഒരാഴ്ചക്കിടെ നൂറുകണക്കിനു പേര്‍ പുതുതായി ചേര്‍ന്നത് ഞെട്ടിക്കുന്നതാണ്. യു.എസിലെ ടൈം വെബ്‌സൈറ്റാണ് പുതിയ കണക്കുകള്‍ പുറത്തുവിട്ടത്. കഴിഞ്ഞദിവസം പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും കടുത്ത നിയന്ത്രണം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല