സ്വന്തം ലേഖകന്‍: വ്യാജ ബലാല്‍സംഗ ആരോപണങ്ങളില്‍ ഉള്‍പ്പെട്ടവര്‍ക്ക് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യാഗേറ്റില്‍ റാലി സംഘടിപ്പിച്ചു. ആക്ടിവിസ്റ്റ് ബര്‍ഖാ ട്രെഹാന്റെ നേതൃത്വത്തില്‍ ഡല്‍ഹി നഗരം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന എന്‍ജിഒയും ചേര്‍ന്നാണ് റാലി സംഘടിപ്പിച്ചത്.
‘ഞാന്‍ ഒരു പുരുഷനാണ് അഭിമാനത്തോടെ ജീവിക്കാന്‍ എനിക്കും അവകാശമുണ്ട്’, ‘കുറ്റകൃത്യത്തിന് ലിംഗവ്യത്യാസമില്ല’ എന്നെഴുതിയ പ്ലെക്കാര്‍ഡുകള്‍ ഉയര്‍ത്തിക്കൊണ്ടായിരുന്നു പ്രതിഷേധം.
ഈ ആഴ്ചയില്‍ തന്നെ വിഷയവുമായി ബന്ധപ്പെട്ട് നടത്തുന്ന രണ്ടാമത്തെ പ്രതിഷേധ റാലിയാണിത്. മാത്രമല്ല മെന്‍ടൂ മൂവ്‌മെന്റ് രാജ്യം മുഴുവന്‍ വ്യാപിപിക്കാനൊരുങ്ങുകയാണ് ബര്‍ഖ ട്രെഹാന്‍.
അടുത്ത പ്രതിഷേധം മുംബൈയിലാണ് സംഘടിപ്പിക്കുന്നത്. അടുത്തിടെ ജാമ്യം നിഷേധിക്കപ്പെട്ട നടന്‍ കരണ്‍ ഒബ്‌റോയിയെ പിന്തുണക്കാന്‍ കൂടുതല്‍ പേര്‍ രംഗത്തെത്തണമെന്നും പ്രതിഷേധ റാലിയിലൂടെ സംഘം മുന്നോട്ടുവെക്കുന്നു.
വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിക്കുകയും ദൃശ്യങ്ങള്‍ വീഡിയോയില്‍ പകര്‍ത്തി ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്നാരോപിച്ച് പഴയ കൂട്ടുകാരിയാണ് കരണ്‍ ഒബ്‌റോയിയുടെ പേരില്‍ പോലീസില്‍ പരാതിനല്‍കിയത്. സായ, ജാസി ജൈസീ കോയി നഹീ തുടങ്ങിയ ടെലിവിഷന്‍ പരമ്പരകളിലൂടെ ശ്രദ്ധേയനായ കരണ്‍ ഒബ്‌റോയിയുമായി 2016 മുതല്‍ അടുപ്പമുള്ളയാളാണ് പരാതിക്കാരി.
വിവാഹം കഴിക്കാമെന്ന് വിശ്വസിപ്പിച്ച് കരണ്‍ ബലാത്സംഗം ചെയ്യുകയായിരുന്നെന്ന് പരാതിയില്‍ പറയുന്നു. ദൃശ്യങ്ങള്‍ വീഡിയോയില്‍ പകര്‍ത്തുകയും ചെയ്തു. പണം നല്‍കിയില്ലെങ്കില്‍ അവ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിയുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു നടനെ അറസ്റ്റ് ചെയ്തത്. കോസില്‍ ജാമ്യത്തിന് ശ്രമിച്ചെങ്കിലും ലഭിച്ചില്ല.
വ്യാജ ആരോപണങ്ങളില്‍പെട്ട നിരവധിയാളുകള്‍ റാലിയില്‍ പങ്കെടുത്ത് തന്റെ അനുഭവങ്ങള്‍ മാധ്യമങ്ങളുമായി പങ്കുവെച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല