1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 28, 2019

സ്വന്തം ലേഖകൻ: മെക്‌സിക്കോയിലെ വ്യാപാരികളുടെ കേന്ദ്രത്തില്‍ റെയ്ഡ് നടത്തിയ പോലീസുകാർ ഞെട്ടി. 40ല്‍ അധികം തലയോട്ടികള്‍, ഡസന്‍ കണക്കിന് എല്ലുകള്‍, കുപ്പിയിലാക്കിയ ഭ്രൂണങ്ങള്‍ എന്നിവയാണ് മയക്കുമരുന്ന് വ്യാപാരികളുടെ ഗൂഢസങ്കേതങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ പോലീസിന് കിട്ടിയത്.

ടെപിറ്റോയില്‍ നിന്നും മയക്കുമരുന്ന് വ്യാപാരം നടത്തിയതിന് 31 പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ജഡ്ജിയുടെ നിര്‍ദേശപ്രകാരം ഇതില്‍ 27 പേരെ വിട്ടയച്ചു. മെക്‌സിക്കോ സിറ്റി അറ്റോര്‍ണി ജനറലിന്റെ ഓഫീസില്‍ നിന്നും പുറത്തുവിട്ട ചിത്രങ്ങളില്‍ ബലിപീഠത്തിന് ചുറ്റും അടുക്കിവെച്ച തലയോട്ടികളും പിറകില്‍ കുരിശും ഉണ്ട്. തലയില്‍ കൊമ്പുകളോട് കൂടിയ മുഖംമൂടി കൊണ്ട് കുരിശിനെ അലങ്കരിക്കുകയും ചെയ്തിരുന്നു.

ബലിപീഠത്തിന് വലതുവശത്തുള്ള ചുമരില്‍ നിറയെ ചിഹ്നങ്ങളും, കൈകളുള്ള പിരമിഡും, ഷഡ്ഭുജാകൃതിയില്‍ വരച്ച ആട്ടിന്‍ തലയും ഉണ്ട്. നിറങ്ങള്‍ ചാര്‍ത്തിയ മരത്തിന്റെ വടികളും മറ്റ് നിഗൂഢ സാധനങ്ങളും ഇക്കൂട്ടത്തല്‍ പെടും. ഇതിന്റെ ചിത്രങ്ങള്‍ പ്രാദേശിക മാധ്യമങ്ങൾ പുറത്തുവിട്ടു.

കണ്ടെത്തിയ ഭ്രൂണങ്ങള്‍ മനുഷ്യന്റെതന്നെയാണോ എന്ന കാര്യത്തിലും സ്ഥിരീകരണമായിട്ടില്ല. തലയോട്ടികള്‍ക്ക് പുറമെ കത്തികളും 40താടിയെല്ലുകളും മുപ്പതിലധികം അസ്ഥികളും അന്വേഷണ സംഘം കണ്ടെത്തി. ഗ്ലാസ് ഭരണിയില്‍ കണ്ടെത്തിയത് മനുഷ്യഭ്രൂണമാണോയെന്ന് സ്ഥിരീകരിച്ചിട്ടില്ല. മനുഷ്യശരീരാവശിഷ്ടങ്ങള്‍ ലഭിച്ച തലസ്ഥാനനഗരത്തിന്റെ സമീപപ്രദേശമായ ടെപിറ്റോ നിയമവിരുദ്ധപ്രവര്‍ത്തങ്ങള്‍ക്ക് കുപ്രസിദ്ധി നേടിയ സ്ഥലമാണ്.

ടെപിറ്റോയില്‍ മയക്കുമരുന്ന് വ്യാപാരവുമായി ബന്ധപ്പെട്ട് പരീക്ഷണശാലകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. നിരവധി രഹസ്യതുരങ്കങ്ങളും രഹസ്യസങ്കേതങ്ങളും നിറഞ്ഞ ടെപിറ്റോ രഹസ്യപ്രവര്‍ത്തനങ്ങളുടെ കേന്ദ്രമായാണ് നിരീക്ഷിക്കപ്പെടുന്നത്. ആഭിചാര പ്രവര്‍ത്തനങ്ങളും ഇവിടെ സജീവമാണെന്നും നരബലി ഉൾപ്പെടെയുള്ള ചടങ്ങുകളും ഇവിടെ നടക്കുന്നതായി നിരവധി കഥകൾ പ്രചാരത്തിലുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.