1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 24, 2021

സ്വന്തം ലേഖകൻ: മയക്കുമരുന്ന് സംഘങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഇന്ത്യൻ വംശജയായ യുവതി മെക്സിക്കോയിൽ വെടിയേറ്റ് മരിച്ചു. കാലിഫോർണിയയിൽ താമസിക്കുന്ന അഞ്ജലി റയോട്ട് (25) ആണ് കൊല്ലപ്പെട്ടത്. ഇവരെ കൂടാതെ ഒരു ജർമ്മൻ വംശജയായ സ്ത്രീയും വെടിവയ്പിൽ മരിച്ചു. പിറന്നാൾ ആഘോഷിക്കാനായി ബുധനാഴ്ച രാത്രി 10.30 ഓടെ തുളുമിലെ ഒരു റിസോർട്ടിൽ എത്തിയതായിരുന്നു അഞ്ജലി.

വിനോദ സഞ്ചാരികൾക്കൊപ്പം ഭക്ഷണം കഴിച്ച് കൊണ്ടിരിക്കെ റിസോർട്ടിൽ എത്തിയ നാലംഗ സംഘം വെടിവെപ്പ് നടത്തുകയായിരുന്നു. വെന്ന് വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ജെന്നിഫർ ഹെൻസോൾഡ് എ ജർമ്മൻ സ്ത്രീയാണ് അഞ്ജലിയെ കൂടാതെ കൊല്ലപ്പെട്ടത്. ഇവരുടെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. വെടിവയ്പിൽ മൂന്ന് വിദേശ വിനോദ സഞ്ചാരികൾക്ക് പരിക്കേറ്റു. ഇവരിൽ രണ്ട് പേർ ജർമ്മനിയിൽ നിന്നുള്ളവരും ഒരാൾ നെതലൻഡിൽ നിന്നുള്ള സ്ത്രീയുമാണ്.

അഞ്ജലിയുടെ ഇൻസ്റ്റഗ്രാമിൽ ഹിമാചൽ പ്രദേശിൽ നിന്നുള്ള ട്രാവൽ ബ്ലോഗർ എന്നാണ് ചേർത്തിരിക്കുന്നത്. കാലിഫോർണിയയിലെ സാൻ ജോസിലാണ് ഇവർ താമസിക്കുന്നത്. യാഹൂവിൽ ജോലി ചെയ്തിരുന്ന അഞ്ജലി കഴിഞ്ഞ ജൂലൈ മുതൽ ലിങ്ക്ഡ് ഇന്നിൽ സീനിയർ സൈറ്റ് റിലയബിലിറ്റി എൻജിനീയറായി ജോലി ചെയ്യുകയായിരുന്നു.

റിസോർട്ടിന് പുറത്ത് സജ്ജമാക്കിയ കസേരകളിൽ ഇരുന്നവരാണ് വെടിവയ്പിൽ കൊല്ലപ്പെട്ടതെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. പ്രദേശത്തെ രണ്ട് മയക്കുമരുന്ന് സംഘങ്ങൾ തമ്മിലാണ് വെടിവയ്പ് ഉണ്ടായതെന്ന് പ്രോസിക്യൂട്ടർമാർ പറഞ്ഞു. വിവിധ ലഹരിമരുന്ന സംഘങ്ങൾ തമ്മിൽ പ്രദേശത്ത് ഏറ്റുമുട്ടൽ ഉണ്ടാകുന്നത് പതിവാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.