സ്വന്തം ലേഖകന്‍: അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയുടെ ഭാര്യ മിഷേല്‍ ഒബാമയെ വേശ്യയെന്ന് വിശേഷിപ്പിച്ച് ഇസ്‌ലാമിക് സ്റ്റേറ്റ് വാരിക. ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ നേതൃത്വത്തില്‍ പുറത്തിറങ്ങുന്ന ദാബിഗ് എന്ന വാരികയിലാണ് വിവാദ പരാമര്‍ശമുള്ളത്.
മാഗസിനില്‍ അതിരൂക്ഷമായ ഭാഷയിലാണ് മിഷേല്‍ ഒബാമയെ വിമര്‍ശിച്ചിരിക്കുന്നത്. ഒബാമയുടെ ഭാര്യയുടെ ഒരു രാത്രിക്ക് മൂന്നു ദിനാറിന്റെ വിലപോലും ഇല്ലെന്നും വാരികയിലെ ലേഖനത്തില്‍ പരിഹസിക്കുന്നു. ഭീകരവാദം പ്രചരിപ്പിക്കാനാണ് ഇസ്ലാമിക് സ്റ്റേറ്റ് മാസിക പുറത്തിറക്കുന്നത്.
മാസികയുടെ ഒമ്പതാമത് എഡിഷനിലുള്ള സ്ലേവ് ഗേള്‍സ് ഓര്‍ പ്രോസ്റ്റിറ്റിയൂട്ട്‌സ് എന്ന ഫീച്ചറിലാണ് അമേരിക്കയുടെ പ്രഥമ വനിതയെ അശ്ലീല പരാമര്‍ശങ്ങളാല്‍ മൂടുന്നത്. സുമയ അല്‍ മുഹാജിരാ എന്നരൊളാണ് ലേഖനം എഴുതിയിരിക്കുന്നത്.
അതേസമയം, പെണ്‍കുട്ടികളെ ലൈംഗിക അടിമകളാക്കി തടവിലിട്ട് പീഡിപ്പിക്കുകയും വില്‍ക്കുകയും ചെയ്യുന്നതിനെ ന്യായീകരിക്കുന്ന ലേഖനവും ഇതേ ലക്കത്തിലുണ്ട്. ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ പെണ്‍കുട്ടികളെ തടവിലാക്കി പീഡിപ്പിക്കുകയാണെന്ന റിപ്പോര്‍ട്ടുകളെ നിഷേധിക്കുന്ന ലേഖനം ഭീകരവാദികളുടെ ചെയ്തികളെ ന്യായീകരിക്കുകയും ചെയ്യുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല