1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 18, 2023

സ്വന്തം ലേഖകൻ: ടെക് കമ്പനികളിലെ വ്യാപക പിരിച്ചിവിടൽ മൈക്രോസോഫ്റ്റിലും. മൈക്രോസോഫ്റ്റിൽ നിന്ന് 10000ലധികം ജീവനക്കാരെ പിരിച്ചുവിടുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. മെറ്റ, ട്വിറ്റർ, ആമസോൺ തുടങ്ങിയ കമ്പനികളുടെ ചുവടുപിടിച്ചാണ് മൈക്രോസോഫ്റ്റും ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടാനൊരുങ്ങുന്നത്.

കമ്പനിയിലെ ആകെ ജീവനക്കാരിൽ 5 ശതമാനം ആളുകൾക്കാണ് ഈ ആഴ്ച ജോലി നഷ്ടമാവുക. മൈക്രോസോഫ്റ്റിന് രണ്ട് ലക്ഷത്തി 20,000 ജീവനക്കാരാണ് ആകെ ഉള്ളത്. ഇതിൽ അഞ്ച് ശതമാനമെന്നത് ഏകദേശം 11,000 വരും. കഴിഞ്ഞ ഒക്ടോബറിൽ മൈക്രോസോഫ്റ്റ് 1000 ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു.

ജൂണ്‍ മുപ്പതുവരെയുള്ള കണക്കുകള്‍ പ്രകാരം 2,21,000 മുഴുവന്‍ സമയ ജീവനക്കാരാണ് മൈക്രോ സോഫ്റ്റിനുള്ളത്. ഇതില്‍ 1,22,000 പേര്‍ യുഎസിലാണുള്ളത്, 99,000 പേര്‍ മറ്റു രാജ്യങ്ങളിലും. നേരത്തെ, ആമസോണും മെറ്റയും ഉള്‍പ്പെടെ നിരവധി ടെക് കമ്പനികള്‍ ജീവനക്കാരെ പിരിച്ചിവിട്ടിരുന്നു. ഈ പട്ടികയിലേക്കാണ് മൈക്രോസോഫ്റ്റും കടക്കുന്നത്.

മൈക്രോ സോഫ്റ്റിന്റെ ക്ലൗഡ് കമ്പ്യൂട്ടിങ് പ്ലാറ്റ് ഫോമിന് പല ക്വാര്‍ട്ടറിലും വിപണിയില്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിക്കാതെ പോയത് കമ്പനിയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.
കഴിഞ്ഞ ജൂലൈയില്‍ കമ്പനി കുറച്ചു ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. വിവിധ വിഭാഗങ്ങളില്‍നിന്നായി ആയിരത്തില്‍ താഴെ ജീവനക്കാരെയാണ് പിരിച്ചുവിട്ടതെന്നാണ് സൂചന.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.