1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 3, 2021

സ്വന്തം ലേഖകൻ: ചൂടിൽ തെല്ലൊരാശ്വാസമായി യുഎഇയിൽ തൊഴിലാളികൾക്കുള്ള മൂന്നുമാസത്തെ നിർബന്ധിത ഉച്ചവിശ്രമം പ്രഖ്യാപിച്ചു. കനത്ത ചൂടുകാലത്ത് യുഎഇയിൽ തുറസ്സായ സ്ഥലങ്ങളിൽ ജോലിചെയ്യുന്ന തൊഴിലാളികൾക്കാണ് ജൂൺ 15 മുതൽ സെപ്റ്റംബർ 15 വരെ ഉച്ചവിശ്രമം അനുവദിച്ചിരിക്കുന്നത്. 12.30 മുതൽ മൂന്നുമണിവരെയാണ് വിശ്രമസമയമെന്ന് മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം അറിയിച്ചു.

ഈ സമയം തുറസ്സായ സ്ഥലങ്ങളിൽ തൊഴിലാളികളെ ജോലിചെയ്യിക്കാൻ പാടില്ല. നിയമം ലംഘിക്കുന്ന കമ്പനിയുടമകൾക്കെതിരേ പിഴ ഉൾപ്പെടെയുള്ള കർശന നിയമനടപടി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു. കടുത്ത വേനൽച്ചൂടിൽ നിർമാണമേഖല പോലുള്ള തുറസ്സായ ഇടങ്ങളിൽ തൊഴിലെടുക്കുന്നവരെ സംരക്ഷിക്കുന്നതിനായാണ് നിർബന്ധിത ഉച്ചവിശ്രമനിയമം നടപ്പാക്കിയിരിക്കുന്നത്.

കഴിഞ്ഞ ദിവസങ്ങളിൽ യുഎഇയിലെ വിവിധ എമിറേറ്റുകളിൽ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന താപനില 49 ഡിഗ്രി സെൽഷ്യസായിരുന്നു. ഉച്ചവിശ്രമ നിയമം തെറ്റിക്കുന്ന സ്ഥാപനത്തിന് ഒരു തൊഴിലാളിക്ക് 5000 ദിർഹം (ഏകദേശം ഒരുലക്ഷം രൂപ) എന്ന തോതിലായിരിക്കും പിഴ ചുമത്തുക. കൂടുതൽ ആളുകളുണ്ടെങ്കിൽ പരമാവധി 50,000 ദിർഹം (ഏകദേശം പത്തുലക്ഷം) വരെയും പിഴ നൽകേണ്ടിവരും.

കമ്പനികൾ നിയമം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ മാനവ വിഭവശേഷി മന്ത്രാലയം പ്രത്യേക പരിശോധനാവിഭാഗത്തെ നിയമിക്കും. കഴിഞ്ഞ 12 വർഷമായി മന്ത്രാലയം നിർബന്ധിത ഉച്ചവിശ്രമ പദ്ധതി നടപ്പാക്കുന്നുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.