1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 11, 2016

സ്വന്തം ലേഖകന്‍: ജര്‍മനിയില്‍ ക്രിസ്തുമതത്തിലേക്ക് മാറുന്ന മുസ്ലിം അഭയാര്‍ഥികളുടെ എണ്ണം വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്. വിവരം സഭാനേതാക്കള്‍ സ്ഥിരീകരിച്ചെങ്കിലും എത്രപേരെ മതപരിവര്‍ത്തനം നടത്തിയെന്നതിന്റെ കണക്ക് പുറത്തുവിട്ടില്ല. മതപരിവര്‍ത്തനം നടത്തുന്നതിന്റെ ഭാഗമായി ഇവരെ മമോദിസ മുക്കിയതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

നിരവധി പേര്‍ ഇതിനായി തയാറെടുക്കുന്നുണ്ടെന്നും സൂചനയുണ്ട്. ഒരു വര്‍ഷമെടുത്താണ് മതംമാറ്റ് ചടങ്ങുകള്‍ പൂര്‍ത്തീകരിക്കുന്നത്. മതംമാറിയവരില്‍ കൂടുതലും ഇറാന്‍, അഫ്ഗാന്‍, സിറിയ, എറിത്രീയ രാജ്യങ്ങളില്‍നിന്നുള്ള അഭയാര്‍ഥികളാണ്. ആരും പ്രേരണ ചെലുത്തിയിട്ടില്ലെന്നും സ്വമനസ്സാലെയാണ് അവര്‍ മതംമാറ്റത്തിന് തയാറായതെന്നും അധികൃതര്‍ വ്യക്തമാക്കി.

സുരക്ഷിതമായി ആജീവനാന്തം ജര്‍മനിയില്‍ കഴിയാമെന്നു ധരിച്ചാണ് കൂടുതല്‍ പേരും മതംമാറ്റത്തിനു തുനിയുന്നത്. മതനിന്ദയും മതമുപേക്ഷിക്കലും ഇറാന്‍, മോറിത്താനിയ, സൗദി അറേബ്യ, അഫ്ഗാനിസ്താന്‍ എന്നീ രാജ്യങ്ങളില്‍ കുറ്റകൃത്യത്തില്‍പെട്ടതാണ്. 2015ല്‍ ഒമ്പതുലക്ഷം അഭയാര്‍ഥികള്‍ വിവിധ രാജ്യങ്ങളില്‍ നിന്ന് ജര്‍മനിയിലത്തെിയതായാണ് കണക്ക്. ഇതില്‍ നല്ലൊരു പങ്കും മുസ്ലീങ്ങളാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.