
സ്വന്തം ലേഖകൻ: ലോകത്തെങ്ങും യാത്ര ചെയ്ത് ഫോട്ടോ എടുക്കാന്‍ 26 ലക്ഷം രൂപ മാസ ശമ്പളം! ഓസ്‌ട്രേലിയന്‍ കോടീശ്വരനായ മാത്യു ലെപ്രേ ആണ് സ്വപ്‌നതുല്യമായ ജോലി വാഗ്ദാനം നല്‍കിയിരിക്കുന്നത്. ഓസ്‌ട്രേലിയ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഇകൊമേഴ്സ് സ്ഥാപനമായ വാരിയര്‍ അക്കാദമായുടെ സ്ഥാപകനാണ് മാത്യു ലെപ്രേ. എന്നാല്‍ ജോലിക്ക് കുറച്ച് നിബന്ധനകള്‍ ഉണ്ടെന്ന് മാത്രം.
മാത്യു ലെപ്രേയുടെ പേഴ്‌സണല്‍ ഫോട്ടോഗ്രാഫര്‍ ആയാണ് നിയമനം. ബോസിന്റെ കൂടെ ലോകം മുഴുവന്‍ യാത്ര ചെയ്ത് ഫോട്ടോ പകര്‍ത്തണം. പാസ്‌പോര്‍ട്ടും ഫോട്ടോഗ്രഫിയിലുള്ള മികച്ച കഴിവും അഭികാമ്യം. യൂറോപ്പ്, അമേരിക്ക എന്നിവിടങ്ങളിലാണ് പ്രധാനമായും യാത്ര ചെയ്യേണ്ടിവരിക. ദിവസമോ സമയമോ നോക്കാതെ എപ്പോള്‍ വേണമെങ്കിലും ജോലി ചെയ്യാന്‍ റെഡിയാവണം എന്ന് മാത്രം.
യാത്ര, താമസ, ഭക്ഷണച്ചെലവുകളെല്ലാം മുതലാളി സ്‌പോണ്‍സര്‍ ചെയ്യും. ബോസിന്റെ ഫോട്ടോ പകര്‍ത്തി സോഷ്യല്‍ മീഡിയകളില്‍ അപ്ലോഡ് ചെയ്യേണ്ടതും ഫോട്ടോഗ്രാഫറുടെ പണിയാണ്. അഭിമുഖത്തിന് ശേഷമാവും തിരഞ്ഞെടുപ്പ്. എന്തായാലും ആരാണ് ഈ ജോലി കിട്ടുന്ന ഭാഗ്യവാനെന്നാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങൾ ഉറ്റുനോക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല