1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 16, 2023

സ്വന്തം ലേഖകൻ: യുഎസ് സംസ്ഥാനമായ നെവാഡ കീഴടക്കി ചീവീടുകളുടെ കൂട്ടം. ലക്ഷക്കണക്കിനു വരുന്ന ചീവിടുകളുടെ കൂട്ടം നിരത്തുകളും വീടിന്റെ മേല്‍ക്കൂരകളിലും പൊതിഞ്ഞതോടെ പുറത്തിറങ്ങാനാകാത്ത അവസ്ഥയിലാണ് നാട്ടുകാര്‍. ലക്ഷക്കണക്കിന് ചീവീടുകള്‍ പാതകളിലും കെട്ടിടങ്ങളിലും എന്തിന് ആശുപത്രികളില്‍ പോലും വ്യാപിച്ചിരിക്കുകയാണ്.

റോഡുകളടക്കം ഇവ കൈയേറിയതോടെ വാഹനങ്ങള്‍ക്ക് റോഡിലേക്കിറങ്ങാന്‍ കഴിയാത്ത സാഹചര്യമാണെന്ന് നാട്ടുകാർ പറയുന്നു. ഇതോടെ ആശുപത്രികളിലേക്ക് പോലും പോകാന്‍ കഴിയുന്നില്ലെന്നാണ് അവരുടെ പരാതി. ചീവീട് കൂട്ടത്തിന്‍റെ കൂട്ടക്കരച്ചിൽ കാരണം വല്ലാതെ വലഞ്ഞിരിക്കുകയാണ് ജനങ്ങള്‍. ഇവയെ തുരത്താന്‍ മാര്‍ഗങ്ങളൊന്നുമില്ലെന്നതാണ് ആളുകളെ വെട്ടിലാക്കുന്നത്. അമേരിക്കയുടെ പല ഭാഗങ്ങളിലും ഇതിപ്പോൾ വലിയ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്.

മോര്‍മോണ്‍ ചീവീടുകള്‍ എന്നറിയപ്പെടുന്ന വിഭാഗത്തില്‍പ്പെട്ട ഇവ നിശ്ചിത ഇടവെളകളിലാണ് കൂട്ടത്തോടെ പ്രത്യേക്ഷപ്പെടുക. പ്രജനനവുമായി ബന്ധപ്പെട്ടാണ് ഇവ ഇങ്ങനെ കൂട്ടത്തോടെ ഭൂമിയുടെ ഉപരിതലത്തില്‍ പ്രത്യക്ഷമാകുന്നതെന്ന് ഗവേഷകര്‍ പറയുന്നു.

ഇവയുടെ പ്രജനനകാലമായാൽ കൃത്യമായ ഇടവേളകളില്‍ അമേരിക്കന്‍ നഗരങ്ങള്‍ ഇത്തരത്തില്‍ ഇത്തരത്തിൽ രൂക്ഷമായ പ്രതിസന്ധിയിലാകുന്നത് പതിവാണ്. പതിനേഴു വര്‍ഷങ്ങള്‍ കൂടുമ്പോഴാണ് സാധാരണഗതിയില്‍ ഈ പ്രതിഭാസമുണ്ടാകുക.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.