
സ്വന്തം ലേഖകൻ: യുഎഇ വിദേശകാര്യ, രാജ്യാന്തര സഹകരണ മന്ത്രാലയം ഓൺലൈൻ അറ്റസ്റ്റേഷൻ ആരംഭിച്ചു. www.mofaic.gov.ae വെബ്സൈറ്റിലുടെയോ UAEMOFAIC മൊബൈൽ ആപ്പിലൂടെയോ അപേക്ഷിക്കാം. ബന്ധപ്പെട്ട രേഖകൾ അപ് ലോഡ് ചെയ്താൽ ഇലക്ട്രോണിക് ആയി അറ്റസ്റ്റ് ചെയ്തു വീട്ടിൽ എത്തിക്കും. ഫീസും കുറിയർ സർവീസിനുള്ള തുകയും ഓൺലൈൻ വഴി അടച്ചാൽ മതി.
അംഗീകൃത കേന്ദ്രങ്ങളിൽനിന്നുള്ള സർട്ടിഫിക്കറ്റാണെന്ന് അപേക്ഷകർ ഉറപ്പുവരുത്തണമെന്ന് മന്ത്രാലയം അറിയിച്ചു. പിന്നീട് സൗകര്യം പോലെ അസ്സൽ രേഖയും രസീതും ഉൾപ്പെടെ മന്ത്രാലയത്തിന്റെ ഉപഭോക്തൃസേവന കേന്ദ്രങ്ങളിൽ നേരിട്ടെത്തി അറ്റസ്റ്റ് ചെയ്യാവുന്നതാണ്. വ്യക്തിഗത, വ്യാപാര ആവശ്യങ്ങൾക്കുള്ള രേഖകളെല്ലാം അറ്റസ്റ്റ് ചെയ്യും.
അബുദാബിയിൽ മുസഫയിലെ യാസ് തസ്ഹീൽ സെന്ററിലാണ് അറ്റസ്റ്റേഷന് സൗകര്യമുള്ളത്. ദുബായിൽ ബർദുബായിലെ മന്ത്രാലയ ഓഫിസിലോ എമിറേറ്റ്സ് ടവറിലെ സേവന കേന്ദ്രത്തിലോ ഖിസൈസിൽ അൽതവാർ സെന്ററിലോ നേരിട്ടെത്താം.
ഷാർജയിലെ അൽദഫീന ഏരിയയിലെ വിദേശകാര്യ മന്ത്രാലയ ഓഫിസിൽ നേരിട്ടെത്തിയും അറ്റസ്റ്റേഷൻ ചെയ്യാം. വിദേശ നയതന്ത്ര കാര്യാലയങ്ങളിൽനിന്നുള്ള അറ്റസ്റ്റേഷനും സീലും ഒപ്പുമെല്ലാം അസ്സലാണെന്ന് യുഎഇ വിദേശകാര്യമന്ത്രാലയം ഉറപ്പുവരുത്തും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല