1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 6, 2018

സ്വന്തം ലേഖകന്‍: അമേരിക്കയിലെ മിനസോട്ട നഗരവാസികള്‍ക്ക് തലവേദനയായി അടിച്ചു ഫിറ്റായ പക്ഷിക്കൂട്ടങ്ങള്‍. മിനസോട്ട നഗരത്തിലെ ഗില്‍ബര്‍ട്ടയിലാണ് ലഹരിയിലായ പക്ഷിക്കൂട്ടം കാരണം സ്വൈര്യം നഷ്ടപ്പെട്ട ജനങ്ങള്‍ വീടിനു പുറത്തിറങ്ങാന്‍ മടിക്കുന്നത്. എന്നാല്‍ അടിച്ചു പൂസാവാന്‍ പക്ഷികളെ സഹായിച്ചത് മദ്യമല്ല.

മറിച്ച്, മദ്യത്തിന്റെ ഗുണങ്ങള്‍ അടങ്ങിയ ഒരു പഴമാണ്. പുളിപ്പ് വന്ന് എഥനോള്‍ ഉത്പാദിപ്പിക്കപ്പെട്ട പഴങ്ങള്‍ കഴിച്ചതാണ് പക്ഷികള്‍ക്ക് മത്തു പിടിക്കാന്‍ കാരണമായതെന്ന് അധികൃതര്‍ അറിയിച്ചു. പക്ഷികള്‍ സ്ഥിരമായി കഴിക്കാറുള്ള ഒരു പഴം ശൈത്യകാലം നേരത്തേ വന്നതോടെ പുളിക്കാനിടയായതാണ് പ്രശ്‌നത്തിന് കാരണം. ഇതോടെ പഴങ്ങള്‍ക്ക് മദ്യത്തിന്റെ ഗുണങ്ങള്‍ കൈവരികയും കഴിച്ച പക്ഷികള്‍ ഫിറ്റാകുകയുമായിരുന്നു.

ഈ ഫിറ്റായ പക്ഷിക്കൂട്ടം സ്വബോധം ഇല്ലാതെ വന്ന് വാഹനങ്ങളില്‍ ഇടിക്കുകയും നഗരത്തില്‍ ക്രമരഹിതമായി പറക്കുകയും ചെയ്യുന്നതോടെ നാട്ടുകാര്‍ പേടിയിലാണ്. സംഭവത്തില്‍ പരിഭ്രാന്തി വേണ്ടെന്നും ഏറെ വൈകാതെ പക്ഷികള്‍ സമചിത്തത വീണ്ടെടുക്കുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.