1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 5, 2015

സ്വന്തം ലേഖകന്‍: ഇന്ത്യയുടെ മിസൈല്‍ പരീക്ഷണ ശാലയായ വീലര്‍ ദ്വീപിന് ഇനിമുതല്‍ കലാമിന്റെ പേര്. ബംഗാള്‍ ഉള്‍ക്കടലിലെ തന്ത്രപ്രധാന ദ്വാപായ വീലര്‍ ദ്വീപിന് ഇനിഅന്തരിച്ച രാഷ്ട്രപതി ഡോ. എ.പി.ജെ അബ്ദുള്‍ കലാമിനോടുള്ള ആദരസൂചകമായി അദ്ദേഹത്തിന്റെ പേരിടാന്‍ ഒഡീഷാ സര്‍ക്കാര്‍ തീരുമാനിച്ചു.

ഇന്ത്യന്‍ മിസൈല്‍ സാങ്കേതിക വിദ്യയുടെ പിതാവായ അബ്ദുള്‍ കലാമിനോടുള്ള ആദരസൂചകമായി മിസൈല്‍ വിക്ഷേപണ കേന്ദ്രമായ ദ്വീപിന് തന്നെ അദ്ദേഹത്തിന്റെ പേര് നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു.

ഭുവനേശ്വറില്‍ നിന്ന് 150 കിലോമീറ്റര്‍ മാറി സ്ഥിതിചെയ്യുന്ന ഭാരതത്തിന്റെ മിസൈല്‍ പരീക്ഷണ ശാലയാണ് വീലര്‍ ദ്വീപ്. ഡോ. എ.പി.ജെ അബ്ദുള്‍ കലാമിന്റെ പ്രിയപ്പെട്ട ഇടമായിരുന്നും ഇതെന്നും തീയേറ്റര്‍ ഓഫ് ആക്ഷന്‍ എന്നാണ് ഈ സ്ഥലത്തെ അദ്ദേഹം വിശേഷിപ്പിച്ചിരുന്നതെന്നും അദ്ദേഹത്തോട് അടുപ്പമുണ്ടായിരുന്ന വൃത്തങ്ങള്‍ പറയുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.