
സ്വന്തം ലേഖകൻ: ഈ ദശാബ്ദം വിടവാങ്ങാൻ ഇനി ഏതാനും ദിവസങ്ങൾ മാത്രം. 2010 മുതല്‍ ഇങ്ങോട്ട് സാങ്കേതിക രംഗം അതിവേഗമാണ് മാറി മറിഞ്ഞത്. കഴിഞ്ഞ ദശാബ്ദക്കാലയളവില്‍ ഏറ്റവും അധികം ഡൗണ്‍ലോഡ് ചെയ്യപ്പെട്ടത് ഫെയ്‌സ്ബുക്ക് ആപ്ലിക്കേഷനാണ്. തൊട്ടുപിന്നില്‍ ഫെയ്‌സ്ബുക്കിന്റെ തന്നെ ഉടമസ്ഥതയിലുള്ള ഫെയ്‌സ്ബുക്ക് മെസഞ്ചര്‍, വാട്‌സാപ്പ്, ഇന്‍സ്റ്റാഗ്രാം ആപ്ലിക്കേഷനുകളാണ്. ആപ്പ് ആനി ആണ് കണക്കുകള്‍ പുറത്തുവിട്ടത്.
2010-2019 കാലയളവില്‍ ഏറ്റവും അധികം ഡൗണ്‍ലോഡ് ചെയ്യപ്പെട്ട ഗെയിമിങ് ആപ്പ് സബ്‌വേ സര്‍ഫേഴ്‌സ് ആണ്. ആഗോളതലത്തില്‍ ഏറ്റവും അധികം ഡൗണ്‍ലോഡ് ചെയ്യപ്പെട്ടത് സോഷ്യല്‍ മീഡിയാ ആപ്ലിക്കഷനുകളാണ്. ഇന്‍സ്റ്റാഗ്രാമിന് ശേഷം അഞ്ചാമതായി സ്‌നാപ്ചാറ്റും, തൊട്ടുപിന്നാലെ സ്‌കൈപ്പ്, ടിക് ടോക്ക് എന്നീ ആപ്ലിക്കേഷനുകളും വരുന്നു. യുസി ബ്രൗസര്‍ ആണ് ഏട്ടാമത്. ഒമ്പതാം സ്ഥാനത്ത് യുട്യൂബും പത്താം സ്ഥാനത്ത് ട്വിറ്ററും ആണുള്ളത്.
ഉപയോക്താക്കള്‍ ഏറ്റവും അധികം ചിലവഴിക്കുന്ന ആപ്ലിക്കേഷനുകളില്‍ നെറ്റ് ഫ്‌ളിക്‌സ് ആണ് മുന്നില്‍. ഡേറ്റിങ് ആപ്ലിക്കേഷനുകളില്‍ മുന്നില്‍ ടിന്റര്‍ ആണ്. ഏറ്റവും അധികം ആളുകള്‍ ചിലവഴിക്കുന്ന ഗെയിമിങ് ആപ്പ് ക്ലാഷ് ഓഫ് ക്ലാന്‍സ് ആണ്. കഴിഞ്ഞ ദശാബ്ദത്തില്‍ ഏറ്റവും അധികം ഡൗണ്‍ലോഡ് ചെയ്യപ്പെട്ട രണ്ടാമത്തെ ആപ്പ് കാന്‍ഡി ക്രഷ് സാഗ ആണ്. ഏറ്റവും കൂടുതല്‍ ആളുകള്‍ സമയം ചിലവഴിക്കുന്ന ആപ്ലിക്കേഷനുകളില്‍ മൂന്നാമതാണ് കാന്‍ഡി ക്രഷ്.
ഡൗണ്‍ലോഡ് ചെയ്യപ്പെട്ട ഗെയിമിങ് ആപ്പുകളുടെ പട്ടികയില്‍ മൂന്നാമതുള്ളത് ‘ടെമ്പിള്‍ റണ്‍ 2’ ഉം ‘മൈ ടോക്കിങ് ടോമും’ ആണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല