1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 8, 2022

സ്വന്തം ലേഖകൻ: വാഹനമോടിക്കുന്നതിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കരുതെന്ന് ഓർമ്മപ്പെടുത്തി അബുദാബി പൊലീസ് രംഗത്ത്. ഡ്രൈവിങ്ങിനിടെ പലരും സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടു. ഫോട്ടോ എടുക്കാനും സ്റ്റാറ്റസ് ഇടാനും വേണ്ടിയാണ് പലരും ഫോൺ ഉപയോഗിക്കുന്നത്. ഇത് ആവർത്തിക്കരുതെന്ന് അബുദാബി പൊലീസ് വ്യക്തമാക്കി.

ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോൺ ഉപയോഗം മൂലമുണ്ടാവുന്ന അപകടങ്ങളുടെ വീഡിയോ പങ്കുവെച്ചാണ് ഇത്തരത്തിലൊരു നിർദ്ദേശം പോലീസ് ജനങ്ങൾക്ക് നൽകിയിരിക്കുന്നത്. ചുവപ്പ് സിഗ്നൽ കത്തി നിൽക്കവെ ഇത് നോക്കാതെ വാഹനം എടുത്തപ്പോൾ ഉണ്ടായ അപകടത്തിന്റെ വീഡിയോ ആണ് പോലീസ് പങ്കുവെച്ചിരിക്കുന്നത്.

മൊബൈൽ ഫോൺ ഉയോഗിക്കുന്നതിലൂടെ വാഹന അപകടം ഉണ്ടാക്കിയാൽ 1000 ദിർഹം പിഴയും ലൈസൻസിൽ 12 ബ്ലാക്ക് പോയിന്‍റും ചുമത്തും. കൂടാതെ നിയമം ലംഘിച്ചതിന് ലൈസൻസ് ആറുമാസത്തേക്ക് റദ്ദാക്കാനും വാഹനം 30 ദിവസത്തേക്ക് കണ്ടുകെട്ടാനും നിയമം ഉണ്ട്. അമ്പതിനായിരം ദിർഹം കെട്ടിവച്ച് വാഹനം മൂന്നുമാസത്തിനകം നിയമലംഘനത്തിൽ പിടിച്ച വാഹനം തിരിച്ചെടുത്തില്ലെങ്കിൽ ലേലം ചെയ്യും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.