1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 31, 2018

സ്വന്തം ലേഖകന്‍: പ്രധാനമന്ത്രി മോദി ഇന്തോനേഷ്യയില്‍; 15 കരാറുകളില്‍ ഒപ്പുവച്ചു; ചൈനയ്‌ക്കെതിരെ നിര്‍ണായക സഹകരണം. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്തോനേഷ്യന്‍ പ്രസിഡന്റ് ജോകോ വിദോദോയുമായി നടത്തിയ സുദീര്‍ഘ സംഭാഷണത്തിനൊടുവിലാണ് കരാര്‍ ഒപ്പിട്ടത്. ചൊവ്വാഴ്ച രാത്രിയാണ് മോദി ഇന്തോനേഷ്യയിലെത്തിയത്. ഇവിടെ മോദിയുടെ ആദ്യ സന്ദര്‍ശനമാണിത്. പ്രസിഡന്റിന്റെ കൊട്ടാരമായ ‘മെര്‍ഡെക’യിലെത്തിയ മോദിയെ ചുവന്ന പരവതാനി വിരിച്ച് സ്വീകരിച്ചു.

ഉന്നത പ്രതിനിധി സംഘത്തിന്റെ ചര്‍ച്ചക്ക് മുന്നോടിയായാണ് മോദിയും വിദോദോയും സംസാരിച്ചത്. സമുദ്ര മേഖല, ധനകാര്യം, സാമൂഹികസാംസ്‌കാരികം എന്നീ മേഖലകളിലെ സഹകരണമാണ് ഇരുവരും ചര്‍ച്ച ചെയ്തത്.പ്രതിരോധത്തിന് പുറമെ, ബഹിരാകാശം, ശാസ്ത്രം, സാങ്കേതിക വിദ്യ, റെയില്‍വേ, ആരോഗ്യം തുടങ്ങിയ രംഗങ്ങളിലാണ് സഹകരണം. പ്രാദേശികദേശീയ വിഷയങ്ങളും ചര്‍ച്ചയായി. ഇരുരാജ്യങ്ങളും തമ്മിലുള്ള നയപരമായ ബന്ധം കൂടുതല്‍ വിപുലമാക്കാന്‍ തീരുമാനിച്ചതായി പിന്നീട് നടത്തിയ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.

യല്‍ക്കാരെന്ന നിലയില്‍ ഞങ്ങള്‍ ഒരേതരം ആശങ്കകളുള്ളവരാണെന്ന് മോദി പറഞ്ഞു. കടല്‍സുരക്ഷ ഉറപ്പാക്കേണ്ടത് ബാധ്യതയാണ്. സാമ്പത്തിക താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനും ഇത് പ്രധാനമാണ്. ഇന്തോപസഫിക് മേഖലകളില്‍ ഒരുപോലുള്ള താല്‍പര്യങ്ങളാണ് ഇരുരാജ്യങ്ങള്‍ക്കുമുള്ളത്. അതിനാലാണ് മേഖലയുടെ കാര്യത്തില്‍ അഭിപ്രായ ഐക്യവും നയവും ഉരുത്തിരിഞ്ഞത്. ഭീകരതക്കെതിരായ ഇന്തോനേഷ്യയുടെ പോരാട്ടത്തില്‍ ഇന്ത്യ കൂടെയുണ്ടാകും. ഇന്തോനേഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമായ സുരബയയിലെ മൂന്ന് ചര്‍ച്ചുകളില്‍ ഈയിടെയുണ്ടായ ഭീകരാക്രമണത്തെ മോദി ശക്തമായി അപലപിച്ചു. 2025 ആകുമ്പോഴേക്ക് ഇന്ത്യഇന്തോനേഷ്യ ഉഭയകക്ഷി വ്യാപാരം 50 ബില്യണ്‍ ഡോളറാക്കി മാറ്റാന്‍ ശ്രമിക്കും.

വ്യാപാരനിക്ഷേപ സഹകരണം വര്‍ധിപ്പിക്കും. സമുദ്ര സമ്പത്തിന്റെ സുസ്ഥിര പ്രോത്സാഹനം, ദുരന്ത മേഖലയിലെ മെച്ചപ്പെട്ട സഹകരണം, ടൂറിസംസാംസ്‌കാരിക മേഖലകളിലെ കൈമാറ്റം, സമുദ്ര സുരക്ഷ ഉറപ്പാക്കല്‍, അക്കാദമിക, ശാസ്ത്രസാങ്കേതിക വിദ്യ രംഗത്തെ സഹകരണം എന്നിവക്കും തീരുമാനമായി. ഇന്തോനേഷ്യക്കാര്‍ക്ക് നേരത്തേ പെരുന്നാള്‍ ആശംസകള്‍ നേരുന്നതായി മോദി പറഞ്ഞു. കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി (സി.ഐ.ഐ) ഓഫിസ് ജകാര്‍ത്തയില്‍ തുറക്കാനുള്ള തീരുമാനം ഇരുനേതാക്കളും സ്വാഗതം ചെയ്തു. ജകാര്‍ത്തയില്‍ ഇന്ത്യന്‍ വംശജരായ ഇന്തോനേഷ്യക്കാരെ അഭിസംബോധന ചെയ്ത മോദി, അവര്‍ക്ക് ഇന്ത്യ സന്ദര്‍ശിക്കാന്‍ 30 ദിവസത്തെ സൗജന്യ വിസ അനുവദിക്കുമെന്ന് പ്രഖ്യാപിച്ചു.

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.