1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 10, 2024

സ്വന്തം ലേഖകൻ: മന്ത്രിസഭയില്‍നിന്ന് രാജിവെക്കുന്നത് അജണ്ടയില്‍ ഇല്ലെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. രാജിവെക്കാന്‍ നീക്കംനടത്തുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ അദ്ദേഹം തള്ളി. സിനിമകള്‍ പൂര്‍ത്തീകരിക്കാനുള്ള ചില ധാരണകള്‍ നടപ്പാക്കേണ്ടതുണ്ടെന്നും അദ്ദേഹം മാതൃഭൂമി ന്യൂസിനോട് പ്രതികരിച്ചു.

കേരളത്തിന്റെ വികസനവുമായി ബന്ധപ്പെട്ട് രൂപരേഖ തയ്യാറാക്കി കേന്ദ്രസര്‍ക്കാരിന് നല്‍കും. സിനിമ തന്റെ പാഷനാണന്ന കാര്യം പ്രധാനമന്ത്രിക്ക് അറിയാം. സിനിമകള്‍ ചെയ്തുതീര്‍ക്കാനുള്ള പദ്ധതികള്‍ തന്റെ കൈവശമുണ്ട്. അവ തീര്‍ക്കുന്നത് സംബന്ധിച്ച് ചില ധാരണകള്‍ ഉണ്ടാക്കേണ്ടതുണ്ട് എന്നതല്ലാതെ രാജിവെക്കുന്നതുമായി ബന്ധപ്പെട്ട് ഒരു ആലോചനയും ഇല്ലെന്നും സുരേഷ് ഗോപി പറഞ്ഞു.

കാബിനറ്റ് പദവി പ്രതീക്ഷിച്ചിരുന്നില്ലെന്നും സഹമന്ത്രിസ്ഥാനമാണെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് സത്യപ്രതിജ്ഞാ ചടങ്ങിനെത്തിയതെന്നുമാണ് ലഭിക്കുന്ന വിവരം.

സിനിമകള്‍ പൂര്‍ത്തിയാക്കുന്നതിനുവേണ്ടി മന്ത്രിപദത്തില്‍നിന്ന് മാറാന്‍ സുരേഷ് ഗോപി നീക്കംനടത്തുന്നതായി ചില റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. കാബിനറ്റ് മന്ത്രിസ്ഥാനം ലഭിക്കാതിരുന്നതില്‍ അദ്ദേഹത്തിന് അതൃപ്തിയുണ്ടെന്നും ചില റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ ഇത്തരം അഭ്യൂഹങ്ങളെ തള്ളുകയാണ് ഇപ്പോള്‍ സുരേഷ് ഗോപി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.