1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 29, 2023

സ്വന്തം ലേഖകൻ: രാജ്യത്ത് ജനങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കാനുള്ള ചില ശ്രമങ്ങൾ നടക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തിന്റെ പുരോഗതിക്കായി ഒപ്പം നിൽക്കണമെന്ന് അദ്ദേഹം പറഞ്ഞു. ന്യൂഡൽഹിയിൽ നാഷണൽ കേഡറ്റ് കോർപ്‌സ് (എൻസിസി) റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

“ഇന്ത്യയുടെ പുരോഗതി എന്ന ലക്ഷ്യത്തെ തടയാൻ ‘ഏക് ഭാരത്, ശ്രേഷ്ഠ ഭാരത്’ എന്ന മുദ്രാവാക്യത്തെ ചില ഒഴികഴിവുകൾക്കൊണ്ട് കുഴിച്ചുമൂടാൻ ശ്രമം നടക്കുകയാണ്. ഭാരത മാതാവിന്റെ മക്കളെ ഭിന്നിപ്പിക്കാൻ ചില വിഷയങ്ങൾ കൊണ്ടുവരികയാണ്. ഇത്തരം ലക്ഷക്കണക്കിന് ശ്രമങ്ങൾ നടത്തിയെങ്കിലും അവർക്ക് വിജയിക്കാനായില്ല.” നരേന്ദ്ര മോദി പറഞ്ഞു.

2002ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ബിബിസി ഡോക്യുമെന്ററിയെക്കുറിച്ചുള്ള വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് മോദിയുടെ പ്രതികരണം. ഈ ശ്രമങ്ങൾക്കെതിരെയുള്ള ഞങ്ങളുടെ മരുന്നതാണ് ‘ഏകത’ എന്ന മന്ത്രം.

“രാജ്യത്തിന്റെ ഐക്യമാണ് ഞങ്ങളുടെ പ്രമേയവും ശക്തിയും. ഇതാണ് രാജ്യത്തെ ഉയരങ്ങളിലേക്ക് കൊണ്ടുപോകാനുള്ള ഏക മാർഗം.” വിജയത്തിലേക്കുള്ള പാത ഇത്തരം തടസ്സങ്ങളിൽ നിന്നും മുക്തമാണെന്ന് ജനങ്ങൾ ഉറപ്പുവരുത്തണം. നാം നമ്മുടെ രാജ്യത്തിനുവേണ്ടി ജീവിക്കുകയും വിജയത്തിന് സാക്ഷ്യം വഹിക്കുകയും വേണം. ഇതാണ് നമുക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും ചെറിയ കാര്യം.

2002ലെ ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള ഡോക്യുമെന്ററി രാജ്യത്ത് പ്രദർശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് വിവാദം പൊട്ടിപ്പുറപ്പെട്ട സാഹചര്യത്തിലാണ് നരേന്ദ്ര മോദിയുടെ പ്രതികരണം. ഡൽഹി യൂണിവേഴ്സിറ്റി, മുംബൈ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസ് അടക്കമുള്ള സർവകലാശാലകളിൽ ഡോക്യുമെന്ററി പ്രദർശിപ്പിക്കാനുള്ള ശ്രമങ്ങൾ നടന്നിരുന്നു. ഇത് കൊളോണിയൽ ചിന്താഗതിയുടെ പ്രതിഫലനമാണെന്നാണ് ബിജെപി അവകാശപ്പെടുന്നത്.

‘ഇന്ത്യ: ദ മോദി ക്വസ്റ്റ്യൻ’ എന്ന ഡോക്യുമെന്ററി കേന്ദ്രത്തിന്റെ എതിർപ്പിനെ തുടർന്ന് സോഷ്യൽ മീഡിയയിൽ നിന്നും പിൻവലിച്ചിരുന്നു. ഡോക്യുമെന്ററി പ്രദർശിപ്പിക്കുന്നത് രാജ്യത്തിന്റെ പരമാധികാരത്തിനു മേലുള്ള കടന്നുകയറ്റമാണെന്നാണ് കേന്ദ്രത്തിന്റെ വാദം. ഡോക്യുമെന്ററിക്ക് വിലക്കേർപ്പെടുത്തിയതിനെതിരെ പ്രതിപക്ഷ പാർട്ടികളിൽ നിന്നും രൂക്ഷ വിമർശനമാണ് ഉയരുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.