1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 23, 2018

സ്വന്തം ലേഖകന്‍: ഇനി സ്ഥിരം ജോലിയെന്ന സ്വപ്നം പഴങ്കഥ; എല്ലാ തൊഴില്‍ മേഖലകളിലും കരാര്‍ ജോലി വ്യാപകമാക്കി കേന്ദ്രസര്‍ക്കാര്‍. ഏത് ജീവനക്കാരനെയും നിശ്ചിത കാലത്തേക്ക് മാത്രം ജോലിക്ക് എടുക്കാനും അതുകഴിഞ്ഞ് പിരിച്ചുവിടാനും തൊഴില്‍ ഉടമക്ക് അധികാരം നല്‍കി 1946ലെഇന്‍ഡസ്ട്രിയല്‍ എംപ്ലോയ്മന്റെ് (സ്റ്റാന്‍ഡിങ് ഓര്‍ഡേഴ്‌സ്) കേന്ദ്ര ചട്ടങ്ങളില്‍ ഭേദഗതി വരുത്തി കേന്ദ്ര സര്‍ക്കാര്‍ പുതിയ വിജ്ഞാപനം പുറപ്പെടുവിച്ചു. ചട്ട ഭേദഗതി പ്രകാരം വ്യവസായ മേഖലയിലെ എല്ലാ ജോലികളിലും സ്ഥിരംജോലി എന്ന സംവിധാനം അവസാനിക്കും. അവയെല്ലാം നിശ്ചിതകാലത്തേക്ക് മാത്രമുള്ള കരാര്‍ ജോലിയായി നിജപ്പെടും.

വെറും രണ്ടാഴ്ചത്തെ നോട്ടീസ് കാലയളവ് നല്‍കി തൊഴിലുടമക്ക് ഏകപക്ഷീയമായി നിശ്ചിതകാലത്തേക്ക് തൊഴില്‍ കരാര്‍ റദ്ദാക്കാം. തൊഴിലാളി യൂനിയനുകളുമായി ചര്‍ച്ചയോ കൂടിയാലാചനയോ നടത്താതെയും പാര്‍ലമന്റെില്‍ കൊണ്ടുവരാതെയും എക്‌സിക്യൂട്ടിവ് ഉത്തരവിലൂടെയാണ് പുതിയ തീരുമാനം പ്രഖ്യാപിച്ചത്. തൊഴില്‍ സംബന്ധിച്ച പാര്‍ലമന്റെിന്റെ സ്റ്റാന്‍ഡിങ് കമ്മിറ്റിയെയും മറികടന്നാണ് നടപടി. പാര്‍ലമന്റെ് ചേരുന്ന സമയത്ത് സഭയില്‍ അവതരിപ്പിച്ച് ചര്‍ച്ച ചെയ്യണമെന്ന നടപടിക്രമവും കേന്ദ്ര സര്‍ക്കാര്‍ ലംഘിച്ചു.

വ്യവസായ ലോബിയില്‍നിന്നുള്ള സമ്മര്‍ദത്തെ തുടര്‍ന്നാണ് ഭേദഗതി ധൃതിപിടിച്ച് കൊണ്ടുവന്നതെന്ന ആക്ഷേപം ശക്തമാണ്. ഏതൊരു തൊഴിലുടമക്കും തൊഴിലാളികളെ ഒറ്റയടിക്ക് ഒഴിവാക്കി യന്ത്രവത്കരണം നടത്താനും തൊഴില്‍ശാല പെട്ടെന്ന് അടച്ചുപൂട്ടാനും പുതിയ വിജ്ഞാപനത്തിലൂടെ സാധിക്കും. പരിചയസമ്പന്നരായ തൊഴിലാളികളുടെ സേവനം നഷ്ടപ്പെടുന്നതിലേക്ക് നയിക്കുന്ന ഭേദഗതി വ്യവസായ സ്ഥാപനങ്ങളില്‍ അപകടം വര്‍ധിക്കാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു.

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.