1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 24, 2017

സ്വന്തം ലേഖകന്‍: മാഞ്ചസ്റ്റര്‍ സ്‌ഫോടനം നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ അപലപിച്ച മോദി ജാര്‍ഖണ്ഡില്‍ ജനക്കൂട്ടം ആറു പേരെ തല്ലിക്കൊന്നത് അറിഞ്ഞില്ലേ? സമൂഹ മാധ്യമങ്ങള്‍ ചോദിക്കുന്നു. കുട്ടികളെ കടത്തുവെന്ന വ്യാജപ്രചരണത്തെത്തുടര്‍ന്ന് ജാര്‍ഖണ്ഡില്‍ ജനക്കൂട്ടം മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ ആറ് പേര്‍ മനുഷ്യര്‍ തന്നെയല്ലേ എന്നാണ് മിക്കവരുടേയും ചോദ്യം.

ആറ് പേര്‍ ക്രൂരമായി കൊലചെയ്യപ്പെട്ടപ്പോള്‍ പ്രധാനമന്ത്രിയോ ബിജെപി കേന്ദ്ര നേതൃത്വമോ സംഭവത്തില്‍ പ്രതികരിക്കാന്‍ തയ്യാറായിരുന്നില്ല. അതേസമയം, മാഞ്ചസ്റ്ററില്‍ നടന്ന സ്‌ഫോടനത്തില്‍ മണിക്കൂറുകള്‍ക്കുള്ളില്‍ മോദി പ്രതികരിക്കുകയും ചെയ്തു. മാഞ്ചസ്റ്റര്‍ സ്‌ഫോടനത്തെ അപലപിച്ചുള്ള മോദിയുടെ ട്വീറ്റിനു താഴെ ഇക്കാര്യം ഉന്നയിച്ച് നിരവധി കമന്റുകള്‍ പ്രത്യക്ഷപ്പെട്ടു.

കുട്ടികളെ കടത്തിയെന്ന വ്യാജ വാട്‌സാപ്പ് പ്രചാരണത്തിന്റെ അടിസ്ഥാനത്തില്‍ നാട്ടുകാര്‍ അടിച്ച് മൃതപ്രായനാക്കിയ മുഹമ്മദ് നയീം എന്ന യുവാവ് ചോരയില്‍ കുളിച്ച്, ജീവന് വേണ്ടി കേണപേക്ഷിക്കുന്ന ചിത്രം നവമാധ്യമങ്ങളില്‍ വൈറലായിരുന്നു. സംഭവത്തെ അപലപിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തി. അപ്പോവും ബിജെപി നേതാക്കള്‍ ആരും തന്നെ വിഷയത്തില്‍ പ്രതികരിച്ചില്ല.

ഇക്കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു കുട്ടികളെ തട്ടിക്കൊണ്ടുപോയി എന്നാരോപിച്ച് ആറ് പേരെ ജനക്കൂട്ടം കൊലപ്പെടുത്തിയത്.രണ്ട് സ്ഥലങ്ങളിലായാണ് ആറ് പേര്‍ കൊല്ലപ്പെട്ടത്. സിംഹ്ഭൂം ജില്ലിയിലാണ് ഒരു സംഘര്‍ഷം നടന്നത്. ഗണേഷ് ഗുപ്ത, ഗൗതം കുമാര്‍, വികാസ് കുമാര്‍ എന്നിവരാണ് ഇവിടെ കൊല്ലപ്പെട്ടത്. ഇവരെ വീട്ടില്‍ നിന്നും വലിച്ചിഴച്ച് മര്‍ദ്ദിച്ച് കൊലപ്പെടുത്തുതയായിരുന്നു. ര

ണ്ടാമത്തെ സംഭവം നടക്കുന്ന സരായ്‌കേലയില്‍ നയീം ഉള്‍പ്പെടെ സജ്ജൂ, സെരാജ് ഖാന്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. ഒരു സ്ത്രീ ബലാത്സംഗത്തിന് ഇരയായതായും റിപ്പോര്‍ട്ടുണ്ടായിരുന്നു. ജനക്കൂട്ടത്തെ നിയന്ത്രിക്കാനെത്തിയ പൊലീസ് വാഹനങ്ങള്‍ ജനങ്ങള്‍ തീയിടുകയും പോലീസുകാരെ ആക്രമിക്കാന്‍ മുതിരുകയും ചെയ്തിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.