1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 24, 2015

സ്വന്തം ലേഖകന്‍: വാര്‍ഷിക ഉച്ചകോടിക്കായി മോദി റഷ്യയില്‍, വിമാനത്താവളത്തില്‍ ഊഷ്മള വരവേല്‍പ്പ്. ഇന്ത്യ, റഷ്യ വാര്‍ഷിക ഉച്ചകോടിക്കെത്തിയ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വിമാനത്താവളത്തില്‍ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയാണ് റഷ്യ സ്വീകരിച്ചത്.
ദ്വദിന സന്ദര്‍ശത്തിനെത്തിയ മോദി ഉച്ചകോടിക്കു ശേഷം ഉഭയകക്ഷി ചര്‍ച്ചകളിലും പങ്കെടുക്കുന്നുണ്ട്.

ആണവ സഹകരണ, പ്രതിരോധ മേഖലകളിലും വാണിജ്യരംഗത്തും ഇരുരാജ്യങ്ങളും സുപ്രധാന കരാറുകളും ഒപ്പുവയ്ക്കുമെന്നാണു സൂചന.വാര്‍ഷിക ഉച്ചകോടിയില്‍ കൂടംകുളം ആണവനിലയത്തിന്റെ അഞ്ച്, ആറ് യൂണിറ്റുകളുടെ നിര്‍മാണം അടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ചാ വിഷയമാകും.

ഇരുന്നൂറ് കാമോവ്226 ടി. ഹെലികോപ്ടറുകളുടെ സംയുക്ത നിര്‍മാണം, അഞ്ചു റഷ്യന്‍ എസ്400 വ്യോമ പ്രതിരോധ സംവിധാനം വാങ്ങുന്നത് തുടങ്ങിയ വിഷയങ്ങള്‍ക്കും ഉച്ചകോടി ചര്‍ച്ചാവേദിയാകും. ഇന്നു മോസ്‌കോയില്‍ ഫ്രണ്ട്‌സ് ഓഫ് ഇന്ത്യ സാംസ്‌കാരിക സമ്മേളനത്തെ അഭിസംബോധന ചെയ്യുന്ന ഇന്ത്യന്‍ പ്രധാനമന്ത്രി ഇന്ത്യന്‍ സമൂഹവുമായി ആശയവിനിമയം നടത്തും.

ഇന്ത്യയിലെ നിക്ഷേപ സാധ്യത മുന്‍നിര്‍ത്തിയുള്ള അഭ്യര്‍ഥനകളും പ്രഖ്യപനങ്ങളും ഉണ്ടാകുമെന്നാണ് പ്രതീക്ഷ. മോസ്‌കോയിലെ ദേശീയ ദുരന്തനിവാരണ കേന്ദ്രവും(എന്‍.സി.എം.സി.) ഇന്നു മോദി സന്ദര്‍ശിക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.