
സ്വന്തം ലേഖകൻ: മാര്‍ച്ച് എട്ടാം തിയതിയോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഉപേക്ഷിക്കുമെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കെ അന്താരാഷ്ട്ര വനിതാ ദിനമായ മാര്‍ച്ച് എട്ടാം തിയതി തന്റെ എല്ലാ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും സ്ത്രീകള്‍ക്ക് നല്‍കുമെന്ന പുതിയ പ്രഖ്യാപനവുമായി മോദി.
” ജീവിതംകൊണ്ടും പ്രവൃത്തികൊണ്ടും നമ്മളെ പ്രചോദിപ്പിച്ച വനികകള്‍ക്ക് വേണ്ടി ഈ വനിതാ ദിനത്തില്‍ ഞാനെന്റെ എല്ലാ സോഷ്യല്‍ മീഡയ അക്കൗണ്ടുകളും നല്‍കും. ലക്ഷോപലക്ഷം ജനങ്ങള്‍ക്ക് ഊര്‍ജ്ജംനല്‍കാന്‍ ഇതവര്‍ക്ക് പ്രചോദനമാകും. നിങ്ങള്‍ അത്തരം ഒരു സ്ത്രീയാണോ അല്ലെങ്കില്‍ നിങ്ങള്‍ക്ക് അത്തരം പ്രചോദനം നല്‍കുന്ന സ്ത്രീകളെ അറിയുമോ? #SheInspiresUs എന്ന ഹാഷ്ടാഗില്‍ അത്തരം കഥകള്‍ പങ്കുവെക്കൂ,” മോദി ട്വിറ്ററില്‍ കുറിച്ചു.
ഈ വരുന്ന ഞായറാഴ്ച മുതല്‍ ഫേസ്ബുക്ക്, ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം, യൂട്യൂബ് എന്നീ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഒഴിവാക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നു എന്ന് മോദി ഇന്നലെ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ മോദിയെ വിമര്‍ശിച്ച് നിരവധിപേര്‍ രംഗത്തെത്തിയിരുന്നു.
എന്നാല്‍ താങ്കള്‍ ‘വെറുപ്പാണ് ഉപേക്ഷിക്കേണ്ടതെന്നും അല്ലാതെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളല്ല’ എന്നുമായിരുന്നി ഇതിനോടുള്ള രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.
” രാജ്യത്ത് ആളിക്കത്തുന്ന പ്രശ്‌നങ്ങളില്‍ നിന്ന് ശ്രദ്ധതിരിച്ചുവിടാനുള്ള മോദിജിയുടെ അടവാണ് സോഷ്യല്‍ മീഡിയയില്‍ നിന്നുള്ള മാറി നില്‍ക്കല്‍” എന്ന് കോണ്‍ഗ്രസ് നേതാവ് അധിര്‍ രജ്ഞന്‍ ചൗധരിയും ട്വീറ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് രാഹുല്‍ ഗാന്ധിയ്ക്കെതിരെ പരിഹാസവുമായി കേന്ദ്രമന്ത്രി രംഗത്തെത്തിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല