1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 24, 2017

സ്വന്തം ലേഖകന്‍: 9500 വികസന പദ്ധതികളുടെ ഉദ്ഘാടനം ഒറ്റ ദിവസം, അപൂര്‍വ റെക്കോര്‍ഡിടാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഓഗസ്റ്റ് 29 ന് രാജസ്ഥാനാണ് ഈ അപൂര്‍വ പ്രകടനത്തിന് വേദിയാകുന്നത്. ഉദയ്പൂര്‍ സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി 9500 ലധികം വരുന്ന റോഡ് പദ്ധതികളുടെ ഉദ്ഘാടനമാണ് നിര്‍വഹിക്കുക. പ്രധാനമന്ത്രി ഗ്രാം സഡക് യോജന (പിഎംജിഎസ്വൈ)യുടേതാണ് പദ്ധതികള്‍.

പദ്ധതികളില്‍ ദേശീയ പാതകള്‍, സംസ്ഥാനഗ്രാമ പാതകള്‍ എന്നിവയുടെ നിര്‍മ്മാണമാന് ഉള്‍പ്പെടുത്തിയിരിക്കുന്നത്. സംസ്ഥാനത്തെ മറ്റു പ്രധാന പരിപാടികളിലും പ്രധാനമന്ത്രി പങ്കെടുക്കുമെന്നാണ് സൂചനകളുള്ളത്. കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി, രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജസിന്ധ്യ എന്നിവരും പ്രധാനമന്ത്രിക്കൊപ്പം വേദി പങ്കിടും.

വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനകര്‍മ്മവും കല്ലിടല്‍ കര്‍മ്മവും നിര്‍വ്വഹിച്ച ശേഷം ഖേല്‍ഗോണ്‍ മൈതാനിയില്‍ പ്രധാനമന്ത്രി വന്‍ ജനാവലിയെ അഭിസംബോധന ചെയ്യും. 3,000 കിലോമീറ്റര്‍ വരുന്ന 109 റോഡ് പദ്ധതികള്‍ക്ക് പണം മുടക്കുന്നത് ദേശീയ പാത അതോറിറ്റിയാണ്. പദ്ധതികള്‍ക്കായി 27,000 കോടിയിലധികം രൂപ ചിലവാകുമെന്നും ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.