1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 28, 2018

സ്വന്തം ലേഖകന്‍: കായല്‍ക്കാറ്റേറ്റ് ചര്‍ച്ചകളും വിരുന്നും, ഇടയ്ക്ക് കായല്‍ സവാരി; മോദി, ജിന്‍പിങ്ങ് കൂടിക്കാഴ്ചയുടെ വിശേഷങ്ങള്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രണ്ടു ദിവസത്തെ ചൈനീസ് സന്ദര്‍ശനം വ്യാഴാഴ്ച അര്‍ധരാത്രിയോടെ ആരംഭിച്ചു. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങും മോദിയുമായുള്ള കൂടിക്കാഴ്ച വുഹാനിലാണ് നടക്കുന്നത്.

ഹുബേയ് പ്രവിശ്യാ മ്യൂസിയത്തില്‍ ആദ്യ കൂടിക്കാഴ്ച നടത്തിയ ഇരു നേതാക്കളും മ്യൂസിയത്തില്‍ പര്യടനവും നടത്തി. തുടര്‍ന്ന് ഇരു രാജ്യങ്ങളിലെ പ്രതിനിധികളുമായും രണ്ട് നേതാക്കളും രണ്ട് റൗണ്ട് ചര്‍ച്ചകള്‍. ആറു പ്രതിനിധികള്‍ വീതം ഓരോ രാജ്യത്ത് നിന്നും ചര്‍ച്ചകളില്‍ പങ്കെടുക്കുന്നുണ്ട്. ശേഷം മധ്യ വുഹാനിലെ തടാക കരയിലുള്ള ഗസ്റ്റ്ഹൗസില്‍ ഷി ജിന്‍ പിങ്ങിനോടൊപ്പമുള്ള ഡിന്നറോടെ ആദ്യ ദിവസത്തിന് തിരശീല.

ശനിയാഴ്ച ഇരു രാജ്യങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന അതിര്‍ത്തി പ്രശ്‌നങ്ങളിലടക്കം തന്ത്രപ്രധാനാമയ കാര്യങ്ങളില്‍ രണ്ട് നേതാക്കളും ദീര്‍ഘ നേരം ചര്‍ച്ച നടത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ചര്‍ച്ചകള്‍ക്ക് ശേഷം ഇരുവരും തടാക കരയിലൂടെ നടന്ന ബോട്ട് സവാരിയും നടത്തും. അതേ സമയം നിശ്ചിത അജണ്ടകളില്ലാത്ത പൂര്‍ണമായും അനൗപചാരികമാണ് രണ്ടു ദിവസത്തെ ഉച്ചകോടിയെന്നാണ് ഇരു രാജ്യത്തെയും ഉദ്യോഗസ്ഥര്‍ പറയുന്നത്.

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.