1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 24, 2018

സ്വന്തം ലേഖകന്‍: മോദി, ജിന്‍പിങ്ങ് കൂടിക്കാഴ്ച, ട്രംപിന്റെ തീവ്ര സാമ്പത്തിക നിലപാടുകള്‍ക്കെതിരെ ഇന്ത്യയുടെ പിന്തുണ തേടി ചൈന. മോദി, ജിന്‍പിങ്ങ് കൂടിക്കാഴ്ച, അമേരിക്കക്ക്യുടെ സാമ്പത്തിക ധാര്‍ഷ്ട്യത്തിനെതിരെ ഇന്ത്യയുടെ പിന്തുണ തേടി ചൈന. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിംഗും വെള്ളിയാഴ്ച വുഹാന്‍ സിറ്റിയില്‍ നടത്തുന്ന കൂടിക്കാഴ്ചയില്‍, രാജ്യങ്ങള്‍ സാന്പത്തിക ഉപരോധം ഏര്‍പ്പെടുത്തുന്ന നടപടിക്കെതിരേ ഉറച്ച ശബ്ദം ലോകം കേള്‍ക്കുമെന്നു ചൈന വ്യക്തമാക്കി.

പേരെടുത്തു പറഞ്ഞില്ലെങ്കിലും ചൈനയുടെ പ്രസ്താവന ഉന്നം വക്കുന്നത് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെയാണെന്ന് വ്യക്തം. ആഗോളതലത്തിലെ മാറ്റങ്ങള്‍ മോദിഷീ കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്യും. വികസ്വര രാഷ്ട്രങ്ങളെന്ന നിലയില്‍ ആഗോളവത്കരണത്തിലൂന്നിയുള്ള, രാജ്യതാത്പര്യം മുന്‍നിര്‍ത്തിയുള്ള ഫലപ്രദമായ ചര്‍ച്ചയാണുണ്ടാവുകയെന്നും അമേരിക്ക ആദ്യം എന്ന നയത്തെ പരോക്ഷമായി വിമര്‍ശിച്ചു ചൈനീസ് വിദേശകാര്യ വക്താവ് ലു കാംഗ് പറഞ്ഞു.

വിദേശകാര്യമന്ത്രി സുഷമസ്വരാജും ചൈനീസ് വിദേശകാര്യമന്ത്രി വാംഗ് യീയും നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തിലാണ് മോദിഷി കൂടിക്കാഴ്ച 27നുണ്ടാകുമെന്നു പ്രഖ്യാപിച്ചത്. ഷാംഗ്ഹായി കോഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്‍(എസ്‌സിഒ) ഉച്ചകോടിയുടെ പ്രാരംഭ ചര്‍ച്ചകള്‍ക്കാണു സുഷമ ചൈനയിലെത്തിയത്. ചൈനയില്‍ ഏപ്രില്‍ 14നു നടന്ന തന്ത്രപ്രധാന സാന്പത്തിക സംവാദ(എസ്ഇഡി)ത്തില്‍ ആഗോളവത്കരണത്തിനു ഭീഷണിയാകുന്ന വിഷയങ്ങളും സാന്പത്തിക ഉപരോധവും സംബന്ധിച്ച് ഇന്ത്യയും ചൈനയും ചര്‍ച്ച നടത്തിയിരുന്നു.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.