1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 29, 2016

സ്വന്തം ലേഖകന്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജപ്പാന്‍ സന്ദര്‍ശനം നവംബറില്‍, സുപ്രധാന വ്യാപാര കരാറുകളില്‍ ഒപ്പുവക്കും. രണ്ടു ദിവസത്തെ ജപ്പാന്‍ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നവംബര്‍ പതിനൊന്നിന് തിരിക്കും. ഇന്ത്യചൈന മൂന്നാം വാര്‍ഷിക ഉച്ചകോടിക്കാണ് മോദി ജപ്പാനിലെത്തുന്നത്.

പ്രധാനമന്ത്രി ആയശേഷം മോദിയുടെ രണ്ടാം ജപ്പാന്‍ സന്ദര്‍ശനമാണിത്. 2014ലും മോദി ജപ്പാന്‍ സന്ദര്‍ശിച്ചിരുന്നു. 2015ല്‍ ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ ഇന്ത്യയിലെത്തിയിരുന്നു. ഇന്ത്യയും ജപ്പാനും തമ്മിലുള്ള സാമ്പത്തിക, പ്രതിരോധ സഹകരണം മെച്ചപ്പെടുത്തുന്നതിനായാണ് പ്രധാനമന്ത്രി ജപ്പാനിലെത്തുന്നത്.

ദക്ഷിണ ചൈനാ കടലിലെ തര്‍ക്കങ്ങളും മോദിആബെ കൂടിക്കാഴ്ചയില്‍ വിഷയമാകുമെന്നാണ് സൂചന. ഇന്ത്യയും ജപ്പാനും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താന്‍ മോദിയുടെ സന്ദര്‍ശനം ഉപകാരപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ജപ്പാന്‍ ഡെപ്യൂട്ടി ചീഫ് കാബിനറ്റ് സെക്രട്ടറി കൊയ്ച്ചി ഹഗ്യുദ പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.