1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 24, 2017

സ്വന്തം ലേഖകന്‍: ട്രംപിന്റെ അമേരിക്കയിലേക്ക് മോദിയുടെ യാത്ര, അമേരിക്കന്‍ പര്യടനത്തിനായി ഇന്ത്യന്‍ പ്രധാനമന്ത്രി യാത്ര തിരിച്ചു. ത്രിരാഷ്ട്ര സന്ദര്‍ശനത്തിന്റെ ഭാഗമായാണ് നരേന്ദ്രമോദി അമേരിക്ക സന്ദര്‍ശിക്കുന്നത്. പോര്‍ച്ചുഗല്‍, നെതര്‍ലാന്‍ഡ്‌സ് എന്നീ രാജ്യങ്ങളും മോസി സന്ദര്‍ശിക്കുന്നുണ്ട്. ശനിയാഴ്ച പോര്‍ച്ചുഗലിലെത്തുന്ന നരേന്ദ്രമോദി, പ്രധാനമന്ത്രി അന്റോണിയോ കോസ്റ്റ അടക്കമുള്ള നേതാക്കളുമായി കൂടിക്കാഴ്ച നടത്തും.

ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര, വ്യാപാര ബന്ധങ്ങള്‍ മെച്ചപ്പെടുത്തുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യും. സാമ്പത്തിക സഹകരണം, ശാസ്ത്ര സാങ്കേതിക വിദ്യ, ബഹിരാകാശ മേഖലകളിലെ സഹകരണം ശക്തമാക്കുന്നതും ചര്‍ച്ചയാകുമെന്ന് യാത്ര തിരിക്കുന്നതിന് മുമ്പ് നരേന്ദ്രമോദി പറഞ്ഞു. ഞായറാഴ്ചയാണ് നരേന്ദ്രമോദിയുടെ രണ്ട് ദിവസത്തെ അമേരിക്കന്‍ സന്ദര്‍ശനത്തിന് തുടക്കമാകുന്നത്. യുഎസ് പ്രസിഡന്റായി ഡൊണള്‍ഡ് ട്രംപ് അധികാരമേറ്റ ശേഷം മോദിയുടെ ആദ്യ യുഎസ് സന്ദര്‍ശനമാണിത്.

തിങ്കളാഴ്ചയാണ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായുള്ള കൂടിക്കാഴ്ച. പ്രതിരോധ, സാമ്പത്തിക രംഗങ്ങളില്‍ സുപ്രധാന കരാറുകളില്‍ ഇരുരാജ്യങ്ങളും ഒപ്പുവെക്കും. ട്രംപ് ഭരണകൂടത്തിലെ മറ്റ് പ്രമുഖരുമായി ചര്‍ച്ച നടത്തുന്ന മോദി, യുഎസിലെ പ്രമുഖ കമ്പനി സിഇഒമാരുമായും കൂടിക്കാഴ്ച നടത്തുന്നുണ്ട്. വിര്‍ജീനിയ സബേര്‍ബില്‍ ഇന്ത്യക്കാരായ അറുനൂറ് പ്രമുഖരുമായി മോദി ആശയവിനിമയം നടത്തും. വിവിധ ഇന്ത്യന്‍ സംഘടനകള്‍ ഇന്ത്യ യുഎസ് സഹകരണം സംബന്ധിച്ച് പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്.

മോദിയുടെ സന്ദര്‍ശനത്തിന് മുന്നോടിയായി ഇന്ത്യക്ക് 22 അത്യാധുനിക ആളില്ലാ വിമാനങ്ങള്‍ വില്‍ക്കാനുള്ള കരാറിന് യുഎസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് അനുമതി നല്‍കി. ആദ്യമായാണ് അമേരിക്കന്‍ സൈനിക സഖ്യമായ നാറ്റോക്ക് പുറത്തുള്ള ഒരു രാജ്യത്തിന് ഡ്രോണുകള്‍ നല്‍കുന്നത്. ഭീകരതക്കെതിരായ ട്രംപിന്റെ കര്‍ക്കശ നിലപാടുകള്‍ പാക്കിസ്ഥാന്‍ വിഷയത്തില്‍ ഇന്ത്യ പ്രതീക്ഷയോടെയാണ് കാണുന്നത്. ട്രംപും മോദിയുമായുള്ള കൂടിക്കാഴ്ച ഏറെ പ്രധാനമാണെന്ന് യുഎസിലെ ഇന്ത്യന്‍ അംബാസഡര്‍ നവതേജ് സര്‍ന പറഞ്ഞു.

യുഎസ് പര്യടനം പൂര്‍ത്തിയാക്കുന്ന മോദി 27 ന് നെതര്‍ലാന്‍ഡ്‌സ് സന്ദര്‍ശിക്കും. ഡച്ച് പ്രധാനമന്ത്രി മാര്‍ക്ക് റട്ട്, രാജാവ് വില്യം അലക്‌സാണ്ടര്‍, രാജ്ഞി മാക്‌സിമ എന്നിവരുമായി നരേന്ദ്രമോചി ചര്‍ച്ച നടത്തും. യൂറോപ്യന്‍ യൂണിയനിലെ ഏറ്റവും വലിയ വ്യാപാര പങ്കാളിയും, ലോകത്തെ അഞ്ചാമത്തെ വലിയ നിക്ഷേപ പങ്കാളിയുമായ നെതര്‍ലാന്‍ഡുമായി സാമ്പത്തിക സഹകരണം വര്‍ധിപ്പിക്കുകയാണ് മോദി ലക്ഷ്യമിടുന്നത്. ഇന്ത്യഡച്ച് നയതന്ത്ര ബന്ധത്തിന്റെ 70 ആം വാര്‍ഷിക വേളയിലാണ് മോദിയുടെ നെതര്‍ലാന്‍ഡ്‌സ് സന്ദര്‍ശനം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.