1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 3, 2022

സ്വന്തം ലേഖകൻ: മങ്കിപോക്‌സ് കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ പ്രതിരോധ നടപടികൾ കർശനമാക്കി കേന്ദ്ര സർക്കാർ. രോഗം പ്രതിരോധിക്കുന്നതിനായി എന്തൊക്കെ ചെയ്യാം എന്തൊക്കെ ചെയ്യരുതെന്നുള്ള മാർഗ നിർദേശങ്ങളാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയത്. രോഗബാധിതരുമായി നിരന്തരം സമ്പർക്കത്തിൽ ഏർപ്പെട്ടാൽ വളരെ വേഗം തന്നെ രോഗം പിടിപെടാനുളള സാദ്ധ്യതയുണ്ടെന്ന് നിർദ്ദേശങ്ങൾ മുന്നറിയിപ്പ് നൽകുന്നു.

രോഗം പടരാതിരിക്കാൻ രോഗബാധിതനായ വ്യക്തിയെ മറ്റുള്ളവരിൽ നിന്ന് മാറ്റി പാർപ്പിക്കുക, ഹാൻഡ് സാനിറ്റൈസറുകൾ ഉപയോഗിക്കുക, അല്ലെങ്കിൽ സോപ്പും വെള്ളവും ഉപയോഗിച്ച് കൈ കഴുകുക, മാസ്‌കുകൾ ഉപയോഗിച്ച് വായ മൂടുക, രോഗിയോട് അടുത്തിരിക്കുമ്പോൾ കയ്യുറകൾ ഉപയോഗിച്ച് കൈകൾ മൂടുക, കൂടാതെ അണുനാശിനികൾ ഉപയോഗിച്ച് ചുറ്റുമുള്ള പരിസരം അണുവിമുക്തമാക്കുകയും വേണം.

മങ്കിപോക്‌സ് പോസിറ്റീവ് ആയവരുടെ കിടക്കകൾ, വസ്ത്രങ്ങൾ, ടവ്വലുകൾ എന്നിവ പങ്കിടുന്നത് ഒഴിവാക്കണം. രോഗ ബാധിതന്റെ വസ്ത്രങ്ങൾക്കൊപ്പം മറ്റുള്ളവരുടെ വസ്ത്രങ്ങൾ കഴുകരുത്. രോഗ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ പൊതു പരിപാടികളിൽ പങ്കെടുക്കരുത്. രോഗികളെ പരിഭ്രാന്തരാക്കരുതെന്നും നിർദേശങ്ങളിൽ വ്യക്തമാക്കുന്നു.

രോഗ സാഹചര്യം വിലയിരുത്തുന്നതിനായി കേന്ദ്രം ടാസ്‌ക് ഫോഴ്‌സിനെ നിയമിച്ചിരുന്നു. രോഗം തടയാനുള്ള മാർഗങ്ങളും ചികിത്സ രീതികൾ ഏകോപിപ്പിക്കുന്നതിൽ സർക്കാരിനെ സഹായിക്കാനും ടാസ്‌ക് ഫോഴ്‌സിനാകും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.