1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 29, 2022

സ്വന്തം ലേഖകൻ: മങ്കിപോക്‌സ് വൈറസ് ബാധിച്ചവരില്‍ കാണപ്പെടുന്ന ലക്ഷണങ്ങളില്‍ വലിയ തോതില്‍ വ്യത്യാസം വന്നുവെന്ന് പഠനം. ആഫ്രിക്കയില്‍ ആദ്യമായി രോഗം റിപ്പോര്‍ട്ട് ചെയ്ത രോഗ ലക്ഷണങ്ങളില്‍ നിന്നും ഇതിന് വളരെ അധികം മാറ്റമുണ്ടെന്നാണ് പഠനത്തില്‍ പറയുന്നത്. ബ്രിട്ടീഷ് മെഡിക്കല്‍ ജേണലിലാണ് ഇത് സംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചത്.

ലണ്ടനില്‍ നേരത്തെ രോഗം സ്ഥിരീകരിച്ച 197 പേരെ കൂടി ഉള്‍പ്പെടുത്തിയാണ് പഠനം പൂര്‍ത്തിയാക്കിയത്. ഇതില്‍ 196 പേരും സ്വവര്‍ഗാനുരാഗികളാണ്. ഇവര്‍ക്കെല്ലാം മലദ്വാരത്തില്‍ വേദന കഠിനമായി ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്.

ഇത്തരത്തിലുള്ള രോഗലക്ഷണങ്ങളുമായി എത്തുന്നവരിലും മങ്കിപോക്‌സ് പരിശോധന നടത്തണമെന്നാണ് പഠനത്തില്‍ പറയുന്നത്. മാത്രമല്ല പുരുഷന്മാരുടെ ലിംഗത്തിലും കടുത്ത വേദന ഉണ്ടാകുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഭൂരിഭാഗം പേര്‍ക്കും രോഗലക്ഷണങ്ങള്‍ ഇല്ലാത്തവരില്‍ നിന്നാണ് രോഗം പകര്‍ന്നതെന്നും ഇതില്‍ ചൂണ്ടിക്കാണിക്കുന്നു.

അമേരിക്ക, യുകെ, യൂറോപ്പ് തുടങ്ങിയ ഇടങ്ങളിലെല്ലാം വൈറസ് അതിവേഗം പടരുന്നത് വലിയ ആശങ്കയാണ് സൃഷ്ടിച്ചത്. തുടര്‍ന്ന് ലോകാരോഗ്യ സംഘടന ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പ്രതിരോധ ശേഷി കുറഞ്ഞവരെ രോഗം വേഗത്തില്‍ ബാധിക്കുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

വൈറസ് പിടിപെട്ട് ആദ്യത്തെ 12 ദിവസമാണ് അതീവ ജാഗ്രത വേണ്ടത്. 24 ദിവസം വരെ ചിലപ്പോള്‍ വൈറസിന് ഒരാളുടെ ശരീരത്തില്‍ ആക്ടീവായി ഇരിക്കാന്‍ സാധിക്കും. പനി, തലവേദന, കഠിനമായ വിയര്‍പ്പ്, ചര്‍മ്മത്തിലെ തിണര്‍പ്പ് തുടങ്ങിയവയെല്ലാം ഇതിന്റെ ലക്ഷണങ്ങളാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.