1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 8, 2018

സ്വന്തം ലേഖകന്‍: സംസ്ഥാനത്ത് കാലവര്‍ഷം ശക്തിപ്രാപിക്കുന്നു; തിങ്കളാഴ്ചവരെ കനത്ത മഴ; ജാഗ്രതാ നിര്‍ദേശം. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിശക്തമായ മഴയുണ്ടാവും. മണിക്കൂറില്‍ 50 കിലോമീറ്റര്‍വരെ വേഗത്തില്‍ കാറ്റ് വീശാമെന്നതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പുനല്‍കി.

ബംഗാള്‍ ഉള്‍ക്കടലില്‍, ബംഗാള്‍ തീരത്തിനടുത്തായി ന്യൂനമര്‍ദമുണ്ടാകാന്‍ സാധ്യതയുണ്ട്. ഇത് പടിഞ്ഞാറന്‍ കാറ്റ് ശക്തിപ്പെടാനിടയാക്കും. കേരളത്തില്‍ കാലവര്‍ഷം കൂടുതല്‍ ശക്തിപ്രാപിക്കും. അതിശക്തമായ മഴയ്ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്തപ്രതികരണ കേന്ദ്രം അറിയിച്ചു.

കേരളത്തിലെ നദികളില്‍ വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ടെന്ന് കേന്ദ്ര ജലക്കമ്മിഷനും അറിയിച്ചിട്ടുണ്ട്. ഉരുള്‍പൊട്ടലിനും സാധ്യതയുണ്ട്. മഴ ദിവസങ്ങളോളം നീണ്ടുനില്‍ക്കുമെന്നതിനാല്‍ ആവശ്യമെങ്കില്‍ മലയോര മേഖലയില്‍ യാത്രാനിരോധനം ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ദുരന്തപ്രതികരണ കേന്ദ്രം കളക്ടര്‍മാര്‍ക്ക് നിര്‍ദേശംനല്‍കി.

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.