1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 26, 2020

സ്വന്തം ലേഖകൻ: 2020 ല്‍ ലോകം ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞ വാക്ക് പുറത്തുവിട്ടു. മുന്‍കാലത്തു നിന്ന് വിപരീതമായൊരു വാക്കാണ് ഈ കൊവിഡ് കാലത്ത് ആളുകള്‍ ഗൂഗിളില്‍ തിരഞ്ഞത്. കമ്പനി പുറത്തുവിട്ട കണക്കുകള്‍ പ്രകാരം why എന്ന വാക്കാണ് ഗൂഗില്‍ സേര്‍ച്ചില്‍ ഏറ്റവുംകൂടുതല്‍ വന്നിട്ടുള്ളത്. കൊവിഡ് സംബന്ധിച്ചുള്ള ചോദ്യങ്ങളുടെ എണ്ണം കുറവല്ലെന്നാണ് ഗൂഗിളിന്റെ കണക്കുകള്‍ പറയുന്നത്.

Why is it called Covid-19?, Why Black lives matter?, Why is Australia burning? തുടങ്ങിയ ചോദ്യങ്ങളാണ് ഏറ്റവും കൂടുതല്‍ ഗൂഗിള്‍ തിരഞ്ഞിരിക്കുന്നത്. എന്നാല്‍ ലോകം മുഴുവന്‍ കൊവിഡ് സംബന്ധിച്ച കാര്യങ്ങള്‍ കൂടുതലായി തിരഞ്ഞപ്പോള്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ സേര്‍ച്ച് വന്നത് പ്രീമിയര്‍ ലീഗിനെക്കുറിച്ചാണ്. ഇന്ത്യയിലെ പ്രധാന ട്രെന്‍ഡുകളിലൊന്ന് ‘പനീര്‍ എങ്ങനെ നിര്‍മ്മിക്കാം’ എന്നതായിരുന്നു.

അതേസമയം, ഇന്ത്യയില്‍ ഉപഭോക്താക്കള്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞത് കൊവഡിനെ കുറിച്ചല്ല എന്നതും കൌതുകകരമാണ്. കൊവിഡിനിടെയിലും ഇന്ത്യക്കാര്‍ ക്രിക്കറ്റിനെ സ്‌നേഹിക്കുന്നു എന്നാണ് ഇതില്‍ നിന്നും മനസിലാക്കാന്‍ സാധിക്കുന്നത്. കാരണം, കൊറോണ വൈറസിനെ പോലും പിന്തള്ളി ഐപിഎല്‍ ഈ വര്‍ഷത്തെ സെര്‍ച്ച് ട്രെന്‍ഡിംഗില്‍ ഒന്നാമതെത്തി. കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞത് ഐസിസി ക്രിക്കറ്റ് ലോകകപ്പിനെ കുറിച്ചായിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.