1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 12, 2017

 

സ്വന്തം ലേഖകന്‍: മൊസൂള്‍ പൂര്‍ണമായും കൈവിട്ടു, ബന്ദികളെ മോചിപ്പിച്ച് ജയിലുകള്‍ കാലിയാക്കി ഇസ്ലാമിക് സ്റ്റേറ്റ്. യുഎസ് പിന്തുണയോടെ ഇറഖ് സേന നടത്തുന്ന മുന്നേറ്റം ഏതാണ്ട് മുഴുവനായും മൊസൂള്‍ നഗരം പിടിച്ചെടുത്തതോടെയാണ് ഭീകരര്‍ ബന്ദികളെ മോചിപ്പിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. സിഗരറ്റ് വില്‍പനയ്ക്കിടെ പിടിയിലായവര്‍, പുകവലി നിരോധനം മറികടന്നവര്‍, മൊബൈല്‍ ഫോണ്‍ ഉപയോഗത്തിന് പിടിയിലായവര്‍ തുടങ്ങിയവരെയാണ് മോചിപ്പിച്ചതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

മൊസുള്‍ തിരിച്ചുപിടിക്കാന്‍ യുഎസ് അടക്കമുള്ള വിദേശരാജ്യങ്ങളുടെ സഹായത്തോടെ ഇറാഖ് സൈന്യം ഒക്‌ടോബര്‍ 17 നാണ് ശക്തമായ ആക്രമണം തുടങ്ങിയത്. അറബ് വംശജരല്ലാത്ത പോരാളികള്‍ സ്വന്തം നാടുകളിലേക്ക് മടങ്ങുകംയാ സ്വയം സ്‌ഫോടനം നടത്തി മരണം വരിക്കുകയോ ചെയ്യണമെന്നാണ് കഴിഞ്ഞ ദിവസം ഐഎസ് തലവന്‍ അബുബുക്കര്‍ അല്‍ ബഗ്ദാദി ആഹ്വാനം ചെയ്തിരുന്നു. അവസാന മേഖലയായ മെസൂള്‍ കൂടി നഷ്ടപ്പെട്ട സാഹചര്യത്തിലാണ് ഇത്തരത്തിലൊരു പ്രസ്താവന പുറപ്പെടുവിച്ചത്.

വടക്കന്‍ മൊസൂളിനെ ലക്ഷ്യമിട്ടു ഫെബ്രുവരിയില്‍ തുടങ്ങിയ ആക്രമണം ഇപ്പോഴും തുടരുകയാണെന്നും നഗരത്തിന്റെ ഭൂരിഭാഗവും സൈന്യം പിടിച്ചടക്കിയതായുമാണ് വിവരം. വടക്കന്‍ മെസൂള്‍ കൂടി പിടിയിലായായല്‍ ഇറാഖ് പൂര്‍ണമായി ഐഎസിന്റെ് പിടിയില്‍ നിന്നും സ്വതന്ത്രമാകും. കിഴക്കന്‍ മൊസൂള്‍ ജനുവരിയില്‍ ഇറാഖ് സൈന്യം പിടിച്ചടക്കിയിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.