1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 26, 2019

സ്വന്തം ലേഖകന്‍: കുവൈത്തുമായുള്ള ഗാര്‍ഹിക തൊഴില്‍ കരാറിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി; 3 ലക്ഷത്തോളം ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് ആശ്വാസ വാര്‍ത്ത. കുവൈത്തില്‍ ജോലി ചെയ്യുന്ന മൂന്ന് ലക്ഷത്തോളം ഗാര്‍ഹിക തൊഴിലാളികള്‍ക്ക് കരാര്‍ വ്യവസ്ഥകളുടെ ഗുണം ലഭിക്കും. ഗാര്‍ഹിക തൊഴിലാളികളുടെ സംരക്ഷണം ഉള്‍പ്പെടെ ഒട്ടേറെ കാര്യങ്ങള്‍ വ്യവസ്ഥ ചെയ്യുന്ന ധാരണാപത്രം ഇരു രാജ്യങ്ങളും തമ്മില്‍ തയാറാക്കിയിരുന്നു.

ധാരണാപത്രത്തിലെ കാര്യങ്ങള്‍ നടപ്പാക്കുന്നതിന് സംയുക്ത സമിതിയെ നിയോഗിക്കാനും തീരുമാനിച്ചു. അഞ്ച് വര്‍ഷത്തേക്കാണ് കരാര്‍. തുടര്‍ന്ന് സ്വമേധയാ കരാര്‍ പുതുക്കുന്നതിനുള്ള വ്യവസ്ഥയുമുണ്ടാകും. കുവൈത്തില്‍ ജോലിചെയ്യുന്ന 3 ലക്ഷം ഇന്ത്യന്‍ ഗാര്‍ഹിക തൊഴിലാളികളില്‍ 9,0000 പേര്‍ വനിതകളാണ്.

അതേസമയം കുവൈത്തില്‍ നിന്ന് നാടുകടത്തുന്ന വിദേശികളുടെ വിമാന ടിക്കറ്റ് ബന്ധപ്പെട്ട എംബസികളുടെ ഉത്തരവാദിത്തം ആക്കണമെന്ന് കുവൈത്ത് പാര്‍ലമെന്റ് അംഗം ഉസാമ അല്‍ ഷഹീന്‍ ആവശ്യപ്പെട്ടു. ഗാര്‍ഹിക തൊഴിലാളികളെ അയക്കുന്ന രാജ്യങ്ങളുമായുള്ള കരാറുകളില്‍ അതിന് വ്യവസ്ഥ ഉണ്ടാക്കണമെന്നും പാര്‍ലമെന്റില്‍ സമര്‍പ്പിച്ച കരട് നിര്‍ദേശത്തില്‍ അദ്ദേഹം പറഞ്ഞു.

തൊഴില്‍ തേടിയെത്തുന്ന ഗാര്‍ഹിക തൊഴിലാളിയെ സ്വീകരിക്കാന്‍ സ്‌പോണ്‍സര്‍ ഹാജരാകാത്തപക്ഷം ഗാര്‍ഹിക തൊഴിലാളിയുടെ പ്രവേശനം തടയണമെന്നും കരടില്‍ നിര്‍ദേശമുണ്ട്. നാട്ടില്‍ പോയ ഗാര്‍ഹിക തൊഴിലാളി ആറ് മാസത്തിനകം തിരിച്ചെത്തിയില്ലെങ്കിലാണ് സ്‌പോണ്‍സര്‍ക്ക് മറ്റൊരു ഗാര്‍ഹിക തൊഴിലാളിയെ കൊണ്ടുവരാന്‍ അനുമതി ലഭിക്കുക.

അത്തരത്തില്‍ ഗാര്‍ഹിക തൊഴിലാളിയെ ലഭിക്കുന്നതിന് അപേക്ഷിക്കുമ്പോള്‍ മാത്രമാണ് നാട്ടില്‍ പോയ ഗാര്‍ഹികതൊഴിലാളി കുവൈത്തില്‍ തിരികെ പ്രവേശിച്ചിട്ടുണ്ടെന്ന് സ്‌പോണ്‍സര്‍ക്ക് മനസിലാക്കാന്‍ കഴിയുന്നത്. ഈ സാഹചര്യം ഒഴിവാക്കാന്‍ നാട്ടില്‍ പോയിവരുന്ന ഗാര്‍ഹിക തൊഴിലാളിയെ ഏറ്റെടുക്കാന്‍ സ്‌പോണ്‍സര്‍ ഹാജരാകണമെന്ന വ്യവസ്ഥ നിര്‍ബന്ധമാക്കണമെന്നും ഉസാമ അല്‍ ഷഹീന്‍ പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.