1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 18, 2017

 

സ്വന്തം ലേഖകന്‍: ഇറ്റലിയില്‍ അഗ്‌നിപര്‍വത സ്‌ഫോടനം പഠിക്കുവാന്‍ പോയ ബിബിസി സംഘം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, ഞെട്ടിക്കുന്ന വീഡിയോ. സജീവമായ അഗ്‌നി പര്‍വതം മൗണ്ട് എറ്റ്‌ന പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ നിന്നാണ് ടിവി സംഘം അദ്ഭുതകരമായി രക്ഷപ്പെട്ടത്. അഗ്‌നിപര്‍വതത്തെക്കുറിച്ച് പഠിക്കാനായി പോയ ബിബിസി സംഘം ലാവ ഒഴുകിയതിന് ശേഷമുള്ള ചാരവും മറ്റും ചിത്രീകരിക്കുകയായിരുന്നു.

ഇതിനിടെ അപ്രതീക്ഷിതമായി അഗ്‌നി പര്‍വതം വീണ്ടും പൊട്ടിത്തെറിച്ചു. സ്‌ഫോടനത്തില്‍ ശക്തമായ പാറക്കല്ലുകള്‍ തെറിച്ച് പത്ത് പേര്‍ക്ക് പരുക്കേറ്റു. ചിലര്‍ക്ക് തലയ്ക്ക് പരുക്കേറ്റതെന്നും മറ്റ് ചിലര്‍ക്ക് പൊള്ളലേറ്റെന്നും ബിബിസി സംഘത്തില്‍ ഉള്‍പ്പെട്ട റബേക്കാ മോറെല്‍ ട്വിറ്റ് ചെയ്തു.

ഭയപ്പെടുത്തുന്ന അനുഭവമായിരുന്നു അത്. കഴിഞ്ഞ മുപ്പത് വര്‍ഷത്തെ അനുഭവത്തിനിടയില്‍ ഇത്രയും ഭീകരമായ ഒരു സ്‌ഫോടനത്തെ നേരിടേണ്ടി വന്നിട്ടില്ലെന്ന് അഗ്‌നിപര്‍വതങ്ങളെക്കുറിച്ച് പഠിക്കുന്ന ഒരു ശാസ്ത്രജ്ഞന്‍ തന്നോട് പറഞ്ഞെന്നും റബേക്ക കുറിച്ചു. ഭാഗ്യം കൊണ്ടാണ് ബിബിസി സംഘം രക്ഷപ്പെട്ടതെന്ന് മറ്റു റിപ്പോര്‍ട്ടുകളും വ്യക്തമാക്കുന്നു.

ബിബിസി സംഘത്തിന്റെ ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുകയാണ്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി എറ്റ്‌ന സജീവമായിരുന്നു. ഇതാണ് പൊട്ടിത്തെറിയില്‍ കലാശിച്ചത്. യൂറോപ്പിലെ ഏറ്റവും ഉയരം കൂടിയതും സജീവവുമായ അഗ്‌നിപര്‍വതമാണ് മൗണ്ട് എറ്റ്‌ന.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.