1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 5, 2021

സ്വന്തം ലേഖകൻ: സ്പൈനല്‍ മസ്കുലര്‍ അട്രോഫി എന് അപൂര്‍വ രോഗം ബാധിച്ച കണ്ണൂര്‍ മാട്ടൂലിലെ ഒന്നര വയസ്സുകാരന്‍ മുഹമ്മദ് ലോകത്തിലെ ഏറ്റവും വിലകൂടിയ മരുന്നിനായി കാത്തിരിക്കുകയാണ്. രണ്ടു വയസ്സിനുള്ളില്‍ ഈ മരുന്ന് നല്‍കണം. നവംബറിലാണ് മുഹമ്മദിന് രണ്ട് വയസ്സ് പൂര്‍ത്തിയാകുന്നത്. സോള്‍ജെന്‍സ്മ എന്ന മരുന്ന് ഉടന്‍ നല്‍കിയില്ലെങ്കില്‍ ഞരമ്പുകളെയും പേശികളെയും തുടര്‍ന്ന് അസ്ഥികളെയും ബാധിക്കും.

പതിനെട്ട് കോടിയാണ് ഒരു ഡോസ് മരുന്നിന് വില. സോള്‍ജെന്‍സ്മ എന്ന മരുന്ന ഒറ്റത്തവണ ഞരമ്പില്‍ കുത്തിവെക്കേണ്ടുന്ന മരുന്നാണ്. രണ്ട് വര്‍ഷമായിട്ടേ ഉള്ളൂ ഇത് കണ്ടുപിടിച്ചിട്ട്. രണ്ട് വയസ്സില്‍ താഴെയുള്ള കുഞ്ഞുങ്ങള്‍ക്കാണ് ഇത് നല്‍കുന്നത്. അമേരിക്കയിലെ എഫ്ഡിഎ അംഗീകരിച്ച മരുന്നുകളില്‍ ഏറ്റവും വിലയേറിയതാണ് ഇതെന്ന് ഡോക്ടര്‍മാരുടെ കൂട്ടായ്മയായ ഇന്‍ഫോക്ലിനിക്ക് വ്യക്തമാക്കുന്നു.

മു​ഹ​മ്മ​ദി​ന് വേണ്ടിയുള്ള സാമ്പത്തിക സഹായ കാമ്പയിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇതുവരെ 14 കോ​ടി രൂ​പ​യുടെ സഹായം സുമനസ്സുകളിൽ നിന്ന് ലഭിച്ചു. ഇനി 4 കോടി രൂപ മാത്രം മതിയെന്ന് ബന്ധപ്പെട്ടവർ അറിയിച്ചതായി വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മു​ഹ​മ്മ​ദി​ന്‍റെ സ​ഹോ​ദ​രി 15 വ​യ​സ്സു​കാ​രി അ​ഫ്ര​ക്ക്​ നേ​ര​ത്തെ ഈ ​അ​സു​ഖം സ്ഥി​രീ​ക​രി​ച്ചിരുന്നു.

കു​ട്ടി​യു​ടെ മാ​താ​പി​താ​ക്ക​ളാ​യ റ​ഫീ​ഖും മ​റി​യു​മ്മ​യും മ​ക്ക​ളു​ടെ ജീ​വ​ൻ ര​ക്ഷി​ക്കാ​ൻ ല​ക്ഷ​ങ്ങ​ൾ ചെ​ല​വി​ട്ടു​ ക​ഴി​ഞ്ഞു. ച​ക്ര​ക്ക​സേ​ര​യി​ൽ അ​ന​ങ്ങാ​ൻ​ പോ​ലും പ്ര​യാ​സ​പ്പെ​ടു​ന്ന അ​ഫ്ര, തന്‍റെ കു​ഞ്ഞ​നു​ജ​നും ഈ ​അ​വ​സ്ഥ വ​ര​രു​തെ​ന്ന പ്രാ​ർ​ഥ​ന​യി​ലാ​ണ്. മ​രു​ന്ന്​ ന​ൽ​കി​യാ​ൽ കു​ഞ്ഞ്​ ര​ക്ഷ​പ്പെ​ടു​മെ​ന്ന്​​ ​കു​ട്ടി​യെ ചി​കി​ത്സി​ക്കു​ന്ന കോ​ഴി​ക്കോ​ട്​ മിം​സി​ലെ ഡോ​ക്​​ട​ർ​മാ​ർ ഉ​റ​പ്പു​ന​ൽ​കി​യി​ട്ടു​ണ്ട്​.

ഗ​ൾ​ഫി​ൽ എ.​സി ടെ​ക്​​നീ​ഷ്യ​നാ​യ റ​ഫീ​ഖ്​ ലോ​ക്​​ഡൗ​ണി​നെ​ തു​ട​ർ​ന്ന്​ നാ​ട്ടി​ൽ കു​ടു​ങ്ങി​യി​രി​ക്കു​ക​യാ​ണ്. മ​ക്ക​ളി​ൽ ര​ണ്ടു​പേ​ർ​ക്കും അ​പൂ​ർ​വ​രോ​ഗം വ​ന്ന​തിന്‍റെ വേ​ദ​ന​യി​ലാ​ണ് കു​ടും​ബം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.