സ്വന്തം ലേഖകന്‍: ചേട്ടന് സഹായിച്ചു; അനില്‍ അംബാനി 458 കോടി രൂപയുടെ കടം വീട്ടി; മുകേഷിനോടും നിതയോടും ഹൃദയത്തില്‍തൊട്ട് നന്ദി പറഞ്ഞ് അനില്‍ അംബാനി. ടെലികോം ഘടക നിര്‍മാതാക്കളായ ‘എറിക്സണി’ന് നല്‍കാനുള്ള 458.77 കോടി രൂപയുടെ കുടിശ്ശിക റിലയന്‍സ് കമ്യൂണിക്കേഷന്‍സ് ചെയര്മാന് അനില്‍ അംബാനി കൊടുത്തുതീര്‍ത്തു. നാലാഴ്ചയ്ക്കുള്ളില്‍ കുടിശ്ശിക തീര്‍ത്തില്ലെങ്കില്‍ മൂന്നു മാസം ജയില്‍ശിക്ഷ അനുഭവിക്കേണ്ടി വരുമെന്ന് കഴിഞ്ഞ മാസം സുപ്രീം കോടതി വിധിച്ചിരുന്നു.
സുപ്രീം കോടതി വിധിച്ച പിഴ കൂടി ഉള്‍പ്പെട്ടാല്‍ മൊത്തം നല്‍കിയത് 462 കോടി രൂപയാണ്. പണം കൊടുത്തുതീര്‍ത്തതോടെ അനില്‍ അംബാനിക്ക് ജയില്‍ശിക്ഷ അനുഭവിക്കേണ്ടി വരില്ല. മുകേഷ് അംബാനിയാണ് പണമത്രയും നല്‍കിയത്. പണം കിട്ടിയതായി എറിക്സണിന്റെ അഭിഭാഷകന് അറിയിച്ചു. സുപ്രീം കോടതിയുടെ നിര്‍ദേശം അനുസരിച്ച് പണം കൈമാറാനുള്ള അവസാന തീയതി ചൊവ്വാഴ്ചയാണ്.
2017ല്‍ റിലയന്‍സ് കമ്യൂണിക്കേഷന്‍സ് പാപ്പരത്ത ഹര്‍ജി ഫയല്‍ ചെയ്തതോടെയാണ് കുടിശ്ശിക സംബന്ധിച്ച് എറിക്സണുമായി തര്‍ക്കം തുടങ്ങിയത്. ഒരു വര്‍ഷത്തിലേറെയായി തര്‍ക്കം തുടരുകയായിരുന്നു. മുകേഷിനോടും ഭാര്യ നിതയോടും പരസ്യമായിതന്നെ അനില്‍ നന്ദി പറഞ്ഞു. റിലയന്‍സ് കമ്യൂണിക്കേഷന്‍സ് ഇറക്കിയ പ്രസ്താവനയില്‍ അനില്‍ അംബാനിതന്നെയാണ് നന്ദി പ്രകടിപ്പിച്ചിരിക്കുന്നത്.
സ്വത്ത് വിഭജനം സംബന്ധിച്ച് വര്‍ഷങ്ങളായി മുകേഷും അനിലും അകന്നുകഴിയുകയായിരുന്നു. അടുത്തകാലത്താണ് എല്ലാം മറക്കാനും പൊറുക്കാനും ഇരുവരും തയ്യാറായത്. അതിന്റെ ഫലമായി പ്രതിസന്ധിഘട്ടത്തില്‍ മുകേഷ് സഹോദരന് അനിലിന് സഹായവുമായി എത്തുകയും ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല