
സ്വന്തം ലേഖകൻ: ഇറ്റലിയിലെ ട്രേഡ് യൂണിയനുകള്‍ രാജ്യത്താകമാനം മാര്‍ച്ച് 8 ന് ബുധനാഴ്ച ദേശീയ പണിമുടക്ക് പ്രഖ്യാപിച്ചു. രാജ്യാന്തര വനിതാ ദിനത്തോട് അനുബന്ധിച്ച് നടക്കുന്ന 24 മണിക്കൂര്‍ പണിമുടക്ക് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ പ്രതിഷേധിച്ചും ഗര്‍ഭച്ഛിദ്രം, തുല്യവേതനം ഉള്‍പ്പെടെയുള്ള അവകാശങ്ങളെ പിന്തുണക്കാനാണ് രാജ്യവ്യാപകമായി പണിമുടക്കുന്നതെന്ന് യൂണിയനുകള്‍ പറഞ്ഞു. ഒട്ടനവധി ട്രേഡ് യൂണിയനുകളുടെ പിന്തുണയുള്ളതിനാല്‍ സമരം ശക്തമാവുമെന്നാണ് കരുതുന്നത്.
രാജ്യത്തുടനീളമുള്ള നഗരങ്ങളിലെ പൊതുഗതാഗതത്തെ ബാധിക്കും. റോമിലും മിലാനിലും മറ്റ് പല ഇറ്റാലിയന്‍ നഗരങ്ങളിലും ബുധനാഴ്ചത്തെ പണിമുടക്ക് ട്രാമുകള്‍, ബസുകള്‍, മെട്രോ, ലോക്കല്‍ ട്രെയിന്‍ സര്‍വീസുകളെ ബാധിക്കും. ഇറ്റലിയിലെ നഗരങ്ങളിലെ യാത്രക്കാര്‍ക്ക് ബുധനാഴ്ച കാലതാമസമോ റദ്ദാക്കലോ നേരിടേണ്ടിവരും,പണിമുടക്കിന് ഇടയില്‍ പ്രാദേശിക റെയില്‍ സേവനങ്ങളില്‍ ചില തടസ്സങ്ങള്‍ നേരിടേണ്ടിവരും. മിലാനിലെ ലോക്കല്‍ ട്രാന്‍സ്പോര്‍ട്ട് ഓപ്പറേറ്ററായ എടിഎമ്മിലെ ജീവനക്കാര്‍ 24 മണിക്കൂറും പണിമുടക്കുമെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നിരുന്നാലും, മിനിമം സര്‍വീസുകള്‍ ഉച്ചകഴിഞ്ഞ് 3 മണിക്കും 6 മണിക്കും ഇടയില്‍ പ്രവര്‍ത്തിക്കും.
അതേസമയം മെട്രോ ലൈനുകള്‍ വൈകുന്നേരം 6 മണി വരെ പ്രവര്‍ത്തിച്ചേക്കും. ഇറ്റലിയിലെ ഗതാഗത പണിമുടക്കുകളുടെ കാര്യത്തിലെന്നപോലെ, സമരത്തിന്റെ സമയവും ആഘാതവും ഓരോ നഗരത്തിനും വ്യത്യാസപ്പെട്ടിരിക്കും. തൊഴിലാളികള്‍ നേപ്പിള്‍സില്‍ 24 മണിക്കൂര്‍ പണിമുടക്കും, ഇത് നഗരത്തിലെ എല്ലാത്തരം പൊതുഗതാഗതത്തെയും ബാധിക്കും, എന്നാല്‍ മിനിമം സര്‍വീസ് രാവിലെ 6 മുതല്‍ 9 വരെയും വീണ്ടും 12 നും 3 നും ഇടയില്‍ പ്രവര്‍ത്തിക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്.
തൊഴിലാളികള്‍ നേപ്പിള്‍സില്‍ 24 മണിക്കൂര്‍ പണിമുടക്കും, ബൊലോഗ്നയില്‍, പൊതുഗതാഗത സേവനങ്ങള്‍ രാവിലെ 8.30 നും വൈകുന്നേരം 4.30 നും ഇടയിലും തുടര്‍ന്ന് വൈകുന്നേരം 7.30 മുതല്‍ സേവനം അവസാനിക്കുന്നതുവരെയും നിര്‍ത്തും. എന്നാല്‍ ഫ്ലോറന്‍സിലും ടസ്കാനി മേഖലയിലുടനീളവും ബസ് സര്‍വീസുകള്‍ രാവിലെ 4.15 നും 8.15 നും ഇടയിലും വീണ്ടും 12.30 നും 2.30 നും ഇടയില്‍ സാധാരണപോലെ പ്രവര്‍ത്തിക്കുമെന്നു പ്രാദേശിക ഓപ്പറേറ്റര്‍ അറിയിച്ചു.
ട്രെനിറ്റാലിയ, ഇറ്റാലോ, ട്രെനോര്‍ഡ് എന്നീ റെയില്‍ കമ്പനികള്‍ പ്രാദേശിക സര്‍വീസുകളെ ബാധിക്കുമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്, ഗതാഗത മേഖലയ്ക്ക് പുറമെ, മാലിന്യ ശേഖരണം, തെരുവ് ശുചീകരണം, സ്കൂളുകള്‍, കിന്റര്‍ഗാര്‍ട്ടനുകള്‍, ആശുപത്രികള്‍ എന്നിവിടങ്ങളിലെ ശുചീകരണ, കാറ്ററിങ് സേവനങ്ങളെയും പണിമുടക്ക് ബാധിച്ചേക്കാം. ഫ്ലൈറ്റുകള്‍, ഫെറി സര്‍വീസുകള്‍, അതിവേഗ ട്രെയിനുകള്‍ എന്നിവയെ പണിമുടക്ക് ബാധിക്കില്ലെന്നും പറയുന്നുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല